Loading ...

Home National

ഡല്‍ഹി ടീച്ചേഴ്സ് യൂണിവേഴ്സിറ്റിക്ക് അം​ഗീകാരം

ഡല്‍ഹി : ഡല്‍ഹി ടീച്ചേഴ്സ് യൂണിവേഴ്സിറ്റിക്ക് അം​ഗീകാരം ലഭിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍.സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു മള്‍ട്ടി ഡിസിപ്ലിനറി അക്കാദമിയെന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും സ്ഥാപനത്തിലെ വൈസ് ചാന്‍സലര്‍, പ്രൊഫസര്‍മാര്‍ എന്നിവര്‍ ആ​ഗോള തലത്തില്‍ പ്രശസ്തരായിരിക്കുമെന്നും കെജ്‍രിവാള്‍ വ്യക്തമാക്കി .

“മികച്ച നിലവാരമുള്ള അധ്യാപകരെ തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. മാത്രമല്ല, ഈ സ്ഥാപനം മികവിന്റെ കേന്ദ്രമായിരിക്കും. ലോകമെമ്ബാടുമുള്ള മികച്ച സ്ഥാപനങ്ങളുമായി ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള സഹകരണം ക്രമീകരിക്കും.” കെജ്‍രിവാള്‍ പറഞ്ഞു.സര്‍വ്വകലാശാലക്ക് നാലുവര്‍ഷത്തെ സംയോജിത അധ്യാപക വിദ്യാഭ്യാസ സമ്ബ്രദായം ഉണ്ടായിരിക്കും. ബിഎ-ബിഎഡ്, ബിഎസ് സി -ബിഎഡ്, കൂടാതെ ബികോം-ബിഎഡ് എന്നീ കോഴ്സുകളാണ് ഉള്ളത്. 12ാം ക്ലാസിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലയില്‍ പ്രവേശനം നേടാം. 2022-23 അധ്യയന വര്‍ഷത്തില്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രായോ​ഗിക പരിശീലനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News