Loading ...

Home International

ഇറാഖിലെ ഗ്രീന്‍ സോണില്‍ റോക്കറ്റ് ആക്രമണം

ഇറാഖില്‍ റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രീന്‍ സോണിലെ അമേരിക്കന്‍ എംബസിയ്‌ക്ക് സമീപമായിരുന്നു റോക്കറ്റുകള്‍ പതിച്ചത്.സംഭവത്തില്‍ രണ്ട് കാറുകള്‍ തകര്‍ന്നു. ഒരു റോക്കറ്റ് അന്തരീക്ഷത്തില്‍വെച്ചു സി-റാം പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ നിര്‍വ്വീര്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇറാഖ് സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related News