Loading ...

Home National

400 കോടി രൂപയുടെ ഹെറോയിനുമായി പാക്കിസ്ഥാൻ ബോട്ട് ഗുജറാത്തില്‍ പിടിയില്‍

400 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി എത്തിയ പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് ഗുജറാത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായി.

77 കിലോഗ്രാം ഹെറോയിനായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ആറ് പേരെ കോസ്റ്റഗാര്‍ഡ് അറസ്റ്റു ചെയ്തു. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. അല് ഹുസൈന്‍ എന്ന ബോട്ടിലായിരുന്നു മയക്ക് മരുന്ന് കടത്തിയത്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബോട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോട്ടിലുണ്ടായവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. നേരത്തെ മുന്ദ്ര തുറമുഖത്തില്‍ നിന്ന് 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ഹെറോയിനുമായിഎത്തിയ ബോട്ട് പിടിച്ചെടുക്കുന്നത്.

Related News