Loading ...

Home National

ആ​ധാ​റും വോ​ട്ട​ര്‍ ഐഡിയും ബ​ന്ധി​പ്പി​ക്കും; ബി​ല്ല് പാ​സാ​ക്കി ലോ​ക്​സ​ഭ

ന്യൂ​ഡ​ല്‍​ഹി: വോ​ട്ട​ര്‍ ഐഡിയും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള ബി​ല്ല് ലോ​ക്സ​ഭ​യി​ല്‍ പാ​സാ​ക്കി. മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു അ​വ​ത​രി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഭേ​ദ​ഗ​തി ബി​ല്ല് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് പാ​സാ​ക്കി​യ​ത്.
നീ​ക്കം രാ​ജ്യ​ത്തെ പൗ​ര​ന്മാ​ര​ല്ലാ​ത്ത​വ​രു​ടെ വോ​ട്ടിം​ഗി​ന് ഇ​ട​യാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ആ​രോ​പി​ച്ചു. ആ​ധാ​ര്‍ വോ​ട്ട​ര്‍ ഐഡിയുമായി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തോ​ടെ സ്വ​കാ​ര്യ​ത കൂ​ടി ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് വി​ശ്വാ​സ്യ​ത വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് ഭേ​ദ​ഗ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കി​ര​ണ്‍ റി​ജി​ജു പ​റ​ഞ്ഞു. ഇ​ര​ട്ട വോ​ട്ട് ത​ട​യാ​ന്‍ ഭേ​ദ​ഗ​തി മൂ​ലം ക​ഴി​യു​മെ​ന്നും റി​ജി​ജു കൂ​ട്ടി​ച്ചേ​ര്‍​ത്തു.മി​നി​റ്റു​ക​ള്‍ കൊ​ണ്ടാ​ണ് സു​പ്ര​ധാ​ന ബി​ല്ല് ലോ​ക്സ​ഭ​യി​ല്‍ പാ​സാ​യ​ത്. ഇ​നി രാ​ജ്യ​സ​ഭ കൂ​ടി പാ​സാ​ക്കി രാ​ഷ്ട്ര​പ​തി ഒ​പ്പി​ട്ടാ​ല്‍ ബി​ല്ല് നി​യ​മ​മാ​കും.

Related News