Loading ...

Home International

അഫ്‌ഗാനിസ്ഥാനിലേക്ക്‌ സഹായവുമായി ഇന്ത്യയുൾപ്പടെയുള്ള മധേഷ്യന്‍ രാജ്യങ്ങൾ

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ ഇന്ത്യയും അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളും.

കസാഖ്സ്താന്‍, കിര്‍ഗിസ് റിപ്പബ്ലിക്, തജികിസ്താന്‍, തുര്‍ക്മെനിസ്താന്‍, ഉസ്ബകിസ്താന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ഇന്ത്യയുടെ ആതിഥേയത്വത്തില്‍ ന്യൂഡല്‍ഹിയിലാണ് യോഗം ചേര്‍ന്നത്.

സമാധാനവും സുരക്ഷിതത്വവുമുള്ള സുദൃഢമായ അഫ്ഗാനിസ്താന് പിന്തുണ നല്‍കുമെന്നും അഫ്ഗാന്‍ ജനതക്കുള്ള ജീവകാരുണ്യ സഹായങ്ങള്‍ തുടരുമെന്നും യോഗം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, അഫ്ഗാനിസ്താന്റെ മണ്ണ് തീവ്രവാദ താവളമാക്കാനോ പരിശീലനത്തിനോ അനുവദിക്കാനാവില്ല. എല്ലാത്തരം തീവ്രവാദത്തിനെതിരെയും സംയോജിതനീക്കത്തിനും യോഗം ആഹ്വാനം ചെയ്തു. അഫ്ഗാനിസ്താനുമായി ആഴമേറിയ സംസ്‌കാരിക, ചരിത്ര ബന്ധമാണ് ഇന്ത്യക്കുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.

എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. ഭീകരവാദത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ നടപടി ഉണ്ടാകണം. വനിതകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പാക്കണം. അഫ്ഗാന്‍ ജനതയെ സഹായിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

Related News