Loading ...

Home Gulf

യു.​എ.​ഇ ഫെ​ഡ​റ​ല്‍ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ഗ്രീ​ന്‍​പാ​സ്​ നി​ര്‍​ബ​ന്ധം


ദു​ബൈ: യു.​എ.​ഇ ഫെ​ഡ​റ​ല്‍ സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ ​​ഗ്രീ​ന്‍​പാ​സ്​ പ്രോ​ട്ടോ​കോ​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന്​ ദേ​ശീ​യ അ​ടി​യ​ന്ത​ര ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ്​ പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.


ജ​നു​വ​രി മൂ​ന്നു മു​ത​ലാ​ണ്​ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഇ​ത്​ ന​ട​പ്പി​ലാ​ക്കു​ക. എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലെ​യും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നിയമം ബാധകമായിരിക്കും. ഗ്രീ​ന്‍​പാ​സ്​ പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ച്‌​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കു​ക​യോ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍​നി​ന്ന്​ ഒ​ഴി​വ്​ ല​ഭി​ക്കു​ക​യോ ചെ​യ്​​ത​വ​ര്‍​ക്ക്​ മാ​ത്ര​മാ​ണ്​ ഓ​ഫി​സു​ക​ളി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കു​ക. വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍ ബൂ​സ്​​റ്റ​ര്‍ സ്വീ​ക​രി​ക്കു​ക​യും 14 ദി​വ​സ​ത്തി​നി​ട​യി​ല്‍ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ല​ഭി​ക്കു​ക​യും ചെ​യ്​​തി​രി​ക്ക​ണം.

എ​ന്നാ​ല്‍ മാ​ത്ര​മേ അ​ല്‍ ഹു​സ്​​ന്‍ ആ​പ്പി​ല്‍ ഗ്രീ​ന്‍​പാ​സ്​ ല​ഭി​ക്കൂ. ആ​പ്പി​ല്‍ ഗ്രീ​ന്‍ പാ​സ്​ കാ​ണി​ക്കാ​ത്ത ജീ​വ​ന​ക്കാ​രെ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സു​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി.

Related News