Loading ...

Home International

ടിബറ്റില്‍ ചൈനയുടെ സൈനിക പരിശീലനമെന്ന് റിപ്പോര്‍ട്ടുകള്‍

ടിബറ്റ് സൈനിക മേഖലയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ആണവ, രാസ, ജൈവ യുദ്ധങ്ങള്‍ക്കുള്ള അഭ്യാസങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്.

കമാന്‍ഡോകള്‍, കവചിത ആക്രമണ ഗ്രൂപ്പുകള്‍, രാസായുധ പ്രയോഗത്തില്‍ പരിശീലനം നേടിയ സൈനികര്‍ എന്നിവരടങ്ങിയ പിഎല്‍എയുടെ സംയുക്ത സൈനിക ബ്രിഗേഡാണ് നവംബര്‍ അവസാനത്തോടെ അഭ്യാസം നടത്തിയത്. ഇത് സംബന്ധച്ച്‌ ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പിഎല്‍എ വാര്‍ത്താ വെബ്സൈറ്റില്‍ റിപ്പോര്‍ട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ദീര്‍ഘകാലമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ സൈനിക അഭ്യാസങ്ങളുടെ വാര്‍ത്തയും വരുന്നത്. നവംബര്‍ അവസാനത്തില്‍ മഞ്ഞുമൂടിയ പീഠഭൂമിയില്‍ ടിബറ്റ് മിലിട്ടറി മേഖലയിലെ ഒരു സിന്തറ്റിക് ബ്രിഗേഡില്‍ വിവിധ അഭ്യാസപ്രകടനങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

സൈനികാഭ്യാസത്തിലെ രംഗങ്ങള്‍, നിര്‍ദേശങ്ങള്‍, വ്യത്യസ്ത വിഭാഗങ്ങളിലായുള്ള അഭ്യാസങ്ങളില്‍ പങ്കെടുത്ത സൈനികരുടെ റോളുകള്‍ എന്നിവയെല്ലാം പിഎല്‍എ വെബ്സൈറ്റിലെ ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. ഇത് ചൈനീസ് ഭാഷയില്‍ മാത്രമാണ് ലഭ്യം. എന്നാല്‍, മുഴുവന്‍ സൈനികാഭ്യാസത്തിന്റേയും സ്ഥലമോ സമയമോ വാര്‍ത്തിയില്‍ പരാമര്‍ശിച്ചിട്ടില്ല.

Related News