Loading ...

Home International

റായ് കൊടുങ്കാറ്റ്; ഫിലിപ്പൈന്‍സിൽ മരണസംഖ്യ 200 കടന്നു

മനില: ഫിലിപ്പൈന്‍സില്‍ റായ് കൊടുങ്കാറ്റില്‍ മരണമടഞ്ഞവരുടെ സംഖ്യ 200 കടന്നു. 52 പേരെ കാണാനില്ലെന്നും മരണസംഖ്യ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

എല്ലാ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ ടൈഫൂണ്‍ വിഭാഗത്തില്‍പ്പെട്ടതാണ് റായ് കൊടുങ്കാറ്റ്. മതില്‍ ഇടിഞ്ഞു വീണും, വീടുകളും കെട്ടിടങ്ങളും തകര്‍ന്നു വീണ് നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 240 കടന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ഇപ്പോഴും കൊടുങ്കാറ്റ് സൃഷ്ടിച്ച യഥാര്‍ത്ഥ നാശനഷ്ടങ്ങളെ കുറിച്ച്‌ കൃത്യമായ കണക്കില്ല.

മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ്, ദക്ഷിണ ചൈന കടലിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് മണിക്കൂറില്‍ 270 കിലോമീറ്റര്‍ എന്ന ഭ്രാന്തമായ വേഗതയാര്‍ജ്ജിക്കും.

Related News