Loading ...

Home International

കാലാവസ്ഥാ വ്യതിയാനം: 10 വര്‍ഷത്തിനുള്ളില്‍ അന്റാര്‍ട്ടിക്കന്‍ മഞ്ഞു പാളികള്‍ ഉരുകിത്തീരും


വാഷിംഗ്ടണ്‍ : കാലാവസ്ഥാ വ്യതിയാനം ലോകമെമ്ബാടും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ ഹിമാനികള്‍ 10 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ട്.

ത്വയ്റ്റസ് ഹിമാനികളിലാണ് വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നത്. ബ്രിട്ടനോളം വലിപ്പമുള്ള പ്രദേശമാണിത്. പ്രതിവര്‍ഷം 50 ലക്ഷം കോടി ടണ്‍ മഞ്ഞാണ് സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ പ്രദേശത്ത് മഞ്ഞുരുകുന്ന തോത് വര്‍ദ്ധിച്ച്‌ വരികയാണ്.

ഇത് ആഗോള സമുദ്ര നിരപ്പുയരാന്‍ കാരണമാകും. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ത്വയ്റ്റസില്‍ മഞ്ഞുരുകുന്ന നിരക്കില്‍ പതിന്മടങ്ങ് വര്‍ദ്ധനവാണുണ്ടായത്.

അതിനാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇവിടെയുള്ള ഹിമാനികള്‍ ഉരുകിത്തീരാനുള്ള സാദ്ധ്യതയേറെയാണെന്ന് ഇന്റര്‍നാഷണല്‍ ത്വയ്റ്റസ് ഗ്ലേസിയര്‍ കൊളാബറേഷന്‍ (ഐ.ടി.ജി.സി) എന്ന സംഘടന പ്രതികരിച്ചു. സമുദ്ര ജലത്തിന്റെ താപനിലയിലുണ്ടായ വര്‍ദ്ധനവാണ് മഞ്ഞുപാളികള്‍ ഉരുകിത്തീരാനുള്ള പ്രധാന കാരണം. മഞ്ഞുപാളികളില്‍ ഏതിലെങ്കിലും ഒന്നിലുണ്ടാകുന്ന വിള്ളലുകള്‍ മറ്റുള്ളവയേയും ബാധിക്കുന്നു.

 വേനല്‍ക്കാലങ്ങളില്‍ പഠനം

അന്റാര്‍ട്ടിക്കയിലെ ഓരോ വേനല്‍ക്കാലത്തും ഒരു സംഘം ഗവേഷകര്‍ ഹിമാനികളുടെ സ്വഭാവസവിശേഷതയെ കുറിച്ച്‌ പഠനങ്ങള്‍ നടത്താറുണ്ട്. 'ബോട്ടി മക്‌ബോട്ട് ഫേസ്' എന്ന മുങ്ങിക്കപ്പലാണ് ഇത്തവണത്തെ പര്യവേഷണ സംഘം യാത്ര തിരിച്ചത്. നാല് ദിവസം വരെ തുടര്‍ച്ചയായി പര്യവേഷണത്തില്‍ ഏര്‍പ്പെടാന്‍ ഈ മുങ്ങക്കപ്പലിന് സാധിക്കും. കടലിന്റെ അടിത്തട്ടിലെ വസ്തുക്കളുമായി കൂട്ടിയിടി ഉണ്ടാകാത്ത രീതിയുള്ള സാങ്കേതിക വിദ്യയാണ് മുങ്ങിക്കപ്പലില്‍ ഉപയോഗിച്ചിരിക്കുന്നത്.

Related News