Loading ...

Home International

ക്രിസ്തുമസിന് മുന്‍പ് ലോക്ഡൗൺ,ഒമിക്രോണ്‍ ഭീതിയില്‍ നെതര്‍ലാന്‍റ്

ലണ്ടന്‍: ഒമിക്രോണ്‍ വളരെ വേഗത്തില്‍ പടരുന്നതിനാല്‍ ശക്തമായ പ്രതിരോധങ്ങളിലേക്ക് കടക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.

ഇതിന്‍റെ ഭാഗമായി നെതര്‍ലാന്‍റില്‍ ഞായറാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ പ്രഖാപിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകളും ഞായറാഴ്ച (ഡിസംബര്‍ 19) മുതല്‍ ജനുവരി 14 വരെയായിരിക്കും ലോക്ക് ഡൗണ്‍

രാജ്യത്തെ എല്ലാ അവശ്യേതര സ്റ്റോറുകളും ബാറുകളും അടച്ചിടുമെന്ന് നെതര്‍ലന്‍ഡ്‌സിന്റെ കാവല്‍ പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെ പത്ര സമ്മേളനത്തില്‍ അറിയിച്ചു. സ്കൂളുകളും സര്‍വ്വകലാശാലകളും ഇതിന്‍റെ ഭാഗമായി അടച്ചിടും.

ക്രിസ്തുമസ്,പുതുവത്സര നാളുകളില്‍ പരമാവധി രണ്ട് പേര്‍ക്ക് മാത്രമായിരിക്കും വീടുകളില്‍ സന്ദര്‍ശനത്തിന് അനുമതി. നെതര്‍ലാന്‍റിനെ കൂടാതെ ഫ്രാന്‍സ്,സൈപ്രസ്,ആസ്ട്രിയ,ഡെന്‍മാര്‍ക്ക് അടക്കമുള്ള രാജ്യങ്ങളും വിഷയത്തില്‍ ജാഗ്രതയിലാണ്.

Related News