Loading ...

Home cinema

വെളളത്തൂവലിലേക്കൊരു യാത്രയും 55 കോടിയുടെ ബാങ്ക് കൊളളയും; സസ്‌പെന്‍സ് ത്രില്ലറായി ട്രോജന്‍

ട്രോജന്‍ എന്ന മലയാള സിനിമയുടെ മ്യൂസിക് ഓഡിയോ ലോഞ്ചിന്റെ പ്രകാശനകര്‍മ്മം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു.
മനോരമ മ്യൂസിക് വഴിയാണ് ഗാനങ്ങള്‍ റിലീസ് ചെയ്യുന്നത്.

കല്യാണത്തലേന്നുള്ള നാല് സുഹൃത്തുക്കളുടെ യാത്രയും, അതിനിടയില്‍ ഇവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും, പിന്നീടുള്ള സംഭവങ്ങളുമാണ് കഥയില്‍ പ്രതിപാദിക്കുന്നത്. ട്രോജെന്‍ അടുത്ത ആഴ്ച OTT യില്‍ റിലീസ് ചെയ്യും.

കൃഷ്ണ ശങ്കര്‍ , ശബരീഷ് വര്‍മ്മ, ജൂഡ് ആന്റണി ജോസഫ്, നോബി മാര്‍ക്കോസ്, ദേവന്‍, ഷീലു എബ്രഹാം, മനോജ് ഗിന്നസ്,തുടങ്ങിയവരാണ് അഭിനേതാക്കള്‍. മാര്‍ സ്ലീവാ മെഡിസിറ്റി ചീഫ് പീഡിയാട്രീഷനായ Dr. ജിസ്സ് തോമസ് പാലൂക്കുന്നേല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തും, സംവിധായകനും.Dr. PCA ഹമീദാണ് പ്രൊഡ്യൂസര്‍.

ട്രോജനില്‍ നാലു ഗാനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷിജോ കുര്യന്‍ പഴയമ്ബള്ളി , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ലിറ്റിഷ് ഡി തോമസ്,ജോസഫ് പെ രുനിലത്ത്, Dr. കൃഷ്ണന്‍ നമ്ബൂതിരി,ക്യാമറാമാനും ക്രിയേറ്റീവ് ഡയറക്ടറുമായ മഹേഷ് മാധവന്‍, സഹ തിരക്കഥാകൃത്ത് ഡോക്ടര്‍ അരുണ്‍ മുരളീന്ദ്രന്‍, ഷിബി കുര്യന്‍ പഴയമ്ബള്ളി എന്നിവര്‍ സന്നിഹിതരായിരുന്ന.

സംവിധായകന്‍ ഡോ. ജിസ്സ് തോമസിന്റെ വാക്കുകള്‍

Related News