Loading ...

Home USA

എമ്മാ ബ്രോയ്‌ല്‍സ്‌ മിസ് അമേരിക്ക

 à´•à´£à´•àµà´±àµà´±à´¿à´•àµà´•à´Ÿàµà´Ÿàµ: മിസ് അമേരിക്കാ കിരീടം അലാസ്‌കയില്‍ നിന്നുള്ള സുന്ദരി എമ്മാ ബ്രോയ്‌ല്‍സ്‌ സ്വന്തമാക്കി. കണക്റ്റിക്കട്ട് മൊഹിഗന്‍ സണ്‍ കാസിനോയില്‍ നടന്ന മത്സരത്തിലാണ് എമ്മാ ബ്രോയ്ല്‍സ് 2022 ലെ സുന്ദരിപട്ടം ചൂടിയത്.ലീഡര്‍ഷിപ് ,ടാലന്‍റ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സ്കില്‍ എന്നിവ വിലയിരുത്തി കാണികളുടെ പ്രശംസ നേടിയെടുക്കുന്നതില്‍ കാണിച്ച മികവാണ് എമ്മാ ബ്രോയ്‌ല്‍സിന് കിരീടം ഉറപ്പിക്കാന്‍ സാധിച്ചത്.ലോറന്‍ ബ്രാഡ്ഫോര്‍ഡ് (മിസ് അലബാമ) ഫസ്റ്റ് റണ്ണറപ്പും എലിസബത്ത് പിയറി (മിസ് മസാച്യുസെറ്റ്സ് ) സെക്കന്‍റ് റണ്ണര്‍ അപ്പുമായി.

മത്സരത്തില്‍ പങ്കെടുത്ത 50 മത്സരാര്‍ഥികളെ പിന്തള്ളിയാണ് അരിസോണ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിയോമെഡിക്കല്‍ വിദ്യാര്‍ഥിയായ എമ്മാ വിജയം നേടിയത്. ഒരു ഡര്‍മസ്റ്റോളജിസ്റ്റ് ആകണമെന്നാണ് ഇവരുടെ ആഗ്രഹം.വിജയിക്ക് ഒരു ലക്ഷം ഡോളറിന്‍റെ സ്കോളര്‍ഷിപ്പ് സമ്മാനമായി ലഭിക്കും.

Related News