Loading ...

Home International

ഉക്രൈന്‍ അടക്കമുള്ള മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളെ നാറ്റോയില്‍ അംഗമാക്കരുതെന്ന് റഷ്യ

മോസ്കോ: ഉക്രൈന്‍ അടക്കമുള്ള മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളെ നാറ്റോയില്‍ അംഗമാക്കരുതെന്ന് ആവശ്യപ്പെട്ട് റഷ്യ.റഷ്യയുടെ അതിര്‍ത്തിയില്‍, നാറ്റോ നടത്തുന്ന സൈനിക അഭ്യാസം നിര്‍ത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു.സുരക്ഷാ നിയമങ്ങള്‍ അടങ്ങുന്ന ഒരു ധാരണാപത്രം പുറത്തിറക്കിയതാണ് റഷ്യ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചത്. ഈ ധാരണപത്രം, സഖ്യരാഷ്ട്രങ്ങള്‍ക്കും റഷ്യ അയച്ചു കൊടുത്തു.

യു.എസിന്റെയും റഷ്യയുടെയും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും, പരസ്പരം യുദ്ധം ചെയ്യാവുന്ന രീതിയില്‍ മുഖാമുഖം വരുന്ന മേഖലകളിലെ സന്ദര്‍ശനങ്ങള്‍ നിരോധിക്കണമെന്നും റഷ്യ പറഞ്ഞു.റഷ്യന്‍ അധിനിവേശം ഭയന്ന് ഉക്രൈനെ നാറ്റോ അംഗരാഷ്ട്രമാക്കാന്‍ ശ്രമിക്കരുതെന്നും റഷ്യ മുന്നറിയിപ്പു നല്‍കി. റഷ്യയും നാറ്റോയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍, അപകടകരമായ ഒരു മേഖലയില്‍ ആണെന്ന് റഷ്യന്‍ ഉപ വിദേശകാര്യമന്ത്രി സെര്‍ജി റിയബക്കോവ് പ്രഖ്യാപിച്ചു.

Related News