Loading ...

Home National

ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടല്‍ ; രണ്ട് വനിതാ നക്സലുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ് ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് വനിതാ നക്സലുകള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയിലെ ഗൊണ്ടേറാസ് വനത്തിന് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത് .
തലയ്ക്ക് 6 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നക്സലുകളാണ് കൊല്ലപ്പെട്ടത്.തെരച്ചിലില്‍ വനിതാ കേഡര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്ന് പുലര്‍ച്ചെ 5:30 ഓടെയാണ് ഗൊണ്ടേറാസ് കാട്ടില്‍ ഒളിച്ചിരുന്ന നക്‌സലൈറ്റുകളും ദന്തേവാഡ ഡി.ആര്‍.ജിയും തമ്മില്‍ വെടിവയ്പണ്ടായത് .കൊല്ലപ്പെട്ട നക്‌സലുകളില്‍ ഒരാളെ ദര്‍ഭ ഡിവിഷനിലെ മല്ലങ്കേര്‍ ഏരിയ കമ്മിറ്റിയിലെ ഹിഡ്‌മെ കൊഹ്‌റമെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികമുള്ള പൊജ്ജെയാണ് മറ്റൊരാള്‍. പ്രാദേശികമായി നിര്‍മ്മിച്ച മൂന്ന് റൈഫിളുകള്‍, വെടിയുണ്ടകള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, ക്യാമ്ബിംഗ് സാമഗ്രികള്‍ തുടങ്ങിയവ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി .

Related News