Loading ...

Home National

പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കും; രാഷ്ട്രീയ പാർട്ടി ആരംഭിച്ച് കർഷക നേതാവ്

വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കർഷക നേതാവ് ഗുർനാം സിംഗ് ചദുനി. പുതിയ രാഷ്ട്രീയ സംഘടനയായ സംയുക്ത സംഘർഷ് പാർട്ടിയും അദ്ദേഹം പ്രഖ്യാപിച്ചു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ സംയുക്ത സംഘർഷ് പാർട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഗുർനാം സിംഗ് ചദുനി പറഞ്ഞു.

മിക്ക രാഷ്ട്രീയ പാർട്ടികളും പണമുള്ളവരാണ്, രാജ്യത്ത് മുതലാളിത്തം തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുന്നു, പണക്കാരനും ദരിദ്രനും തമ്മിൽ വലിയ അന്തരമുണ്ട്. പാവങ്ങൾക്ക് പണമുള്ളവരാണ് നയങ്ങൾ നിർമ്മിക്കുന്നതെന്നും ഗുർനാം സിംഗ് പറഞ്ഞു. “ഞങ്ങളുടെ പാർട്ടി ജാതിക്കും മതത്തിനും അതീതമായിരിക്കും. ഈ പാർട്ടി എല്ലാ മതക്കാർക്കും എല്ലാ ജാതിക്കാർക്കും ഗ്രാമീണ, നഗര തൊഴിലാളികൾക്കും കർഷകർക്കും വേണ്ടിയുള്ളതായിരിക്കും” ചദുനി കൂട്ടിച്ചേർത്തു.

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ ഒരു വർഷം നീണ്ട കർഷക പ്രതിഷേധത്തിൽ നിന്ന് ഉയർന്നുവന്ന ആദ്യത്തെ രാഷ്ട്രീയ സംഘടനയാണ് സംയുക്ത് സംഘർഷ് പാർട്ടി. സംയുക്ത് കിസാൻ മോർച്ചയുടെ അഞ്ചംഗ സമിതിയിൽ ഗുർനാം സിംഗ് ചധുനിയും യുധവീർ സിംഗ്, അശോക് ധാവ്‌ലെ, ബൽബീർ സിംഗ് രാജേവൽ, ശിവ് കുമാർ കാക്ക എന്നിവരും ഉൾപ്പെട്ടിരുന്നു.



Related News