Loading ...

Home International

വടക്കന്‍ ഇറാഖില്‍ വെള്ളപ്പൊക്കം; 12 മരണം

സുലൈമാനിയ: വടക്കന്‍ ഇറാഖിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.ഇര്‍ബില്‍ നഗരത്തിലെ ചില ഒറ്റപ്പെട്ട പ്രദേശത്തു നിന്നും മൂന്നു പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികാരികള്‍ അറിയിച്ചു.

ശൈത്യകാലത്ത് ഇറാഖില്‍ കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളും പതിവാണ്. അവയിലധികവും നടക്കുക വടക്കന്‍ മേഖലയിലായിരിക്കും. 2018ല്‍, ഇറാഖില്‍ നടന്ന വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ആയിരത്തോളം പേര്‍ക്ക് വീടുകളും നഷ്ടമായിട്ടുണ്ട്.

ഇറാഖില്‍ സദ്ദാം ഹുസൈയിന്റെ ഭരണകാലത്ത് 2003 ല്‍ യു.എസുമായി ആഭ്യന്തരയുദ്ധം നടന്നിരുന്നു. ആ യുദ്ധത്തില്‍ ഇറാഖില്‍ ഒട്ടനവധി നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇന്നും ഇറാഖിനെ മിക്ക ഭാഗവും യുദ്ധത്തില്‍ തകര്‍ന്ന അതേ അവസ്ഥയിലാണ്. ജനങ്ങള്‍ നിസ്സഹായരായി നില്‍ക്കുന്ന ഈ സാഹചര്യത്തിലാണ് ഇറാഖില്‍ വെള്ളപ്പൊക്കങ്ങള്‍ രൂക്ഷമാകുന്നത്.

Related News