Loading ...

Home National

മുംബൈയില്‍ ഡിസംബര്‍ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മുംബൈ നഗരത്തില്‍ ഡിസംബര്‍ 31 അര്‍ദ്ധ രാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.മഹാരാഷ്ട്രയില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്രിസ്മസിനും പുതുവത്സരത്തലേന്നും കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ പോലീസ് നഗരത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രിസ്മസും പുതുവര്‍ഷവുമടക്കം ആഘോഷക്കാലം കണക്കിലെടുത്താണ് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഈ മാസം 31 വരെ മുംബൈയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ധന വന്നതായാണ് കണ്ടെത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതും മഹാരാഷ്ട്രയിലാണ്. 32 പേര്‍ക്കാണ് ഇത് വരെ ഒമൈക്രോണ്‍ പിടിപെട്ടത്. ഇതില്‍ 25 പേരും രോഗം ഭേദമായി ആശുപത്രി വിട്ടുമെന്നത് മാത്രമാണ് ആശ്വാസം. കഴിഞ്ഞ ദിവസം നാല് പേര്‍ക്ക് കൂടി പുതുതായി ഒമൈക്രോണ്‍ ബാധിച്ചു.

മഹാരാഷ്ട്രയില്‍ ജനുവരിയില്‍ ഒമൈക്രോണ്‍ വ്യാപനം കൂടുവാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചന. നഗരമേഖലക്ക് പുറമെ ഗ്രാമങ്ങളിലും ഒമൈക്രോണ്‍ കണ്ടെത്തിയതാണ് ആശങ്ക കൂട്ടിയിരിക്കുന്നത്.

Related News