Loading ...

Home National

പെഗസസ്; മദന്‍ ബി. ലോക്കൂര്‍ കമ്മീഷന്‍ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ നടപടികള്‍ക്ക് സുപ്രീംകോടതിയുടെ സ്റ്റേ.
സുപ്രീംകോടതി നേരിട്ട് സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിച്ച ശേഷവും കമ്മീഷന്‍ പ്രവര്‍ത്തനം തുടരുകയാണെന്ന പരാതിയിലാണ് നടപടി. അന്വേഷണം തുടരില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും നടപടികള്‍ തുടരുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി.

കമ്മീഷന്‍ സെക്രട്ടറിക്ക് നോട്ടീസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും എന്തുകൊണ്ടാണ് ജുഡീഷ്യല്‍ പാനല്‍ അന്വേഷണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

കേസിന്‍റെ രേഖകള്‍ നല്‍കാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ദേശീയതലത്തില്‍ അന്വേഷണ സമിതി രൂപീകരിച്ചിട്ടും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സമാന്തര അന്വേഷണം നടത്തുകയാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇടപെടല്‍.

Related News