Loading ...

Home International

ഇന്തോനേഷ്യയിലെ സെമേരു അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു

ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ ഈ മാസമാദ്യം പൊട്ടിത്തെറിച്ച്‌ 48 പേരുടെ മരണത്തിന് കാരണമായ സെമേരു അഗ്നിപര്‍വതത്തില്‍ വീണ്ടും പൊട്ടിത്തെറി.അപ്രതീക്ഷിതമായി ഇന്നലെ രണ്ട് തവണ അഗ്നി പര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നവരുള്‍പ്പെടെയുള്ള പ്രദേശവാസികള്‍ പരിഭ്രാന്തരായി. പൊട്ടിത്തെറിയെ തുടര്‍ന്ന് പ്രദേശമാകെ പുകയും ചാരവും ലാവയും പ്രദേശമാകെ പടര്‍ന്നു. ഈ മാസമാദ്യമുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായിരുന്നു. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്ബോഴാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്.

പര്‍വതത്തിന്റെ 4.5 കിലോമീറ്റര്‍ വരെ അഗ്നി പര്‍വ്വതത്തില്‍ നിന്നുള്ള ചാരവും ലാവയും എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് തുടര്‍ന്നു വന്നിരുന്ന രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. സംഭവത്തില്‍ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇനി മുതല്‍ സെമേരു അഗ്നി പര്‍വതം ഇടയ്ക്കിടെ പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഡിസംബര്‍ 4 ന് സെമേരു പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ പുകയും ചാരവും നിറഞ്ഞു. ഇതിനെ തുട‌ര്‍ന്ന് പ്രദേശവാസികളായ 10000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.ജാവ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപര്‍വതമാണ് സെമേരു. ഏകദേശം 130 ഓളം സജീവ അഗ്നിപര്‍വതങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്.


Related News