Loading ...

Home International

റഷ്യയ്ക്കു മേല്‍ സാമ്പത്തിക ഉപരോധവുമായി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: റഷ്യയ്ക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ ഐക്യകണ്ഠേന സ്വാഗതം ചെയ്ത് യൂറോപ്യന്‍ യൂണിയന്‍.
റഷ്യ ഉക്രൈന്‍ ആക്രമിക്കുകയാണെങ്കില്‍ കടുത്ത സാമ്പത്തിക ഉപരോധം റഷ്യക്കു മേല്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ പിന്തുണച്ചു കൊണ്ട് എല്ലാ അംഗങ്ങളും വോട്ട് ചെയ്തു.

യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ചാള്‍സ് മൈക്കിളാണ് ഇക്കാര്യം പുറത്തു വിട്ടത്.'ഉക്രൈനില്‍ അധിനിവേശം നടത്തിയാല്‍ യൂറോപ്യന്‍ യൂണിയന്‍ നോക്കി നില്‍ക്കില്ല. ഗുരുതരമായ പ്രത്യാഘാതങ്ങളും സാമ്ബത്തിക ഉപരോധങ്ങളും റഷ്യ നേരിടേണ്ടി വരും. ഇനി റഷ്യയുടെ തീരുമാനം അറിയിക്കാനുള്ള സമയമാണ്' മൈക്കിള്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

അമേരിക്കയടക്കം എല്ലാ പ്രബല ശക്തികളും എതിര്‍ത്തിട്ടും, ഉക്രൈന്‍ അതിര്‍ത്തിയില്‍ നടത്തിയ സൈനിക വിന്യാസം പിന്‍വലിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. അധിനിവേശത്തിനല്ല, സ്വന്തം മണ്ണിലാണ് സൈനികര്‍ നില്‍ക്കുന്നതെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

Related News