Loading ...

Home International

ബ്രി​​​ട്ടനി​​​ല്‍ നിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി ഫ്രാന്‍സ്


 à´ªà´¾â€‹â€‹â€‹à´°àµ€â€‹â€‹â€‹à´¸àµ: യൂ​​​റോ​​​പ്പി​​​ല്‍ കോ​​​വി​​​ഡി​​​ന്‍റെ ഒ​​​മി​​​ക്രോ​​​ണ്‍ വ​​​ക​​​ഭേ​​​ദം പ​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ലേ​​​ക്കു ഫ്രാ​​​ന്‍​​​സ്.
ബ്രി​​​ട്ടനി​​​ല്‍ നി​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​​​ക്കൊ​​​ഴി​​​കെ എ​​​ത്തു​​​ന്ന യാ​​​ത്ര​​​ക്കാ​​​രെ വി​​​ല​​​ക്കാ​​​നാ​​​ണ് ഫ്രാൻസി​​​ന്‍റെ തീ​​​രു​​​മാ​​​നം. ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ര്‍​​​ച്ചെ മു​​​ത​​​ല്‍ യു​​​കെ​​​യി​​​ലേ​​​ക്കു പോ​​​കാ​​​നും യു​​​കെ​​​യി​​​ല്‍ നി​​​ന്ന് ഫ്രാ​​​ന്‍​​​സി​​​ലേ​​​ക്കെ​​​ത്താ​​​നു​​​മാ​​​ണു നി​​​യ​​​ന്ത്ര​​​ണം കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്ന് ഫ്ര​​​ഞ്ച് സ​​​ര്‍​​​ക്കാ​​​ര്‍ വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു.ബ്രി​​​ട്ട​​​നി​​​ല്‍ നി​​​ന്നെ​​​ത്തു​​​ന്ന ഫ്ര​​​ഞ്ച് പൗ​​​ര​​​ന്മാ​​​ര്‍​​​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​​​ക്കും മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം.

യാ​​​ത്ര പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ എ​​​ടു​​​ത്ത പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ര്‍​​​ട്ടും നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​ക്കി. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രം, തൊ​​​ഴി​​​ല്‍ തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​​​ക്കും വി​​​ല​​​ക്കു​​​ണ്ട്.

ബു​​​ധ​​​നാ​​​ഴ്ച യു​​​കെ​​​യി​​​ല്‍ 78, 610 പേ​​​ര്‍​​​ക്കാ​​​ണ് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഡെ​​​ല്‍​​​റ്റ വ​​​ക​​​ഭേ​​​ദ​​​ത്തെ​​​ക്കാ​​​ള്‍ തീ​​​വ്ര​​​വ്യാ​​​പ​​​ന​​​ശേ​​​ഷി ഒ​​​മി​​​ക്രോ​​​ണി​​​നു​​​ള്ള​​​തി​​​നാ​​​ല്‍ രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം ഉ​​​യ​​​ര്‍​​​ന്നേ​​​ക്കാം. കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ക്രി​​​സ്മ​​​സി​​​നു​​​മു​​​ന്പു ബ്ര​​​ട്ടീ​​​ഷ് രാ​​​ജ​​​കു​​​ടും​​​ബം ന​​​ട​​​ത്താ​​​റു​​​ള്ള പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ച​​​ട​​​ങ്ങു​​​ക​​​ള്‍​​​വ​​​രെ ഉ​​​പേ​​​ക്ഷി​​​ച്ചു. ജ​​​ന​​​ത്തി​​​ര​​​ക്ക് ഉ​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ബെ​​​ക്കിം​​​ഗ്‌​​​ഹാം കൊ​​​ട്ടാ​​​ര​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് സ്കൈ ​​​ന്യൂ​​​സ് റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തു. കോ​​​വി​​​ഡി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്ന് ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​​​ഷ​​​വും ഈ ​​​ച​​​ട​​​ങ്ങ് റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. കോ​​​വി​​​ഡി​​​നൊ​​​പ്പം കു​​​ടി​​​യേ​​​റ്റ-​​​മ​​​ത്സ്യ​​​ബ​​​ന്ധ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ യു​​​കെ​​​യു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​ഭി​​​ന്ന​​​ത​​​യും യാ​​​ത്രാ​​​വി​​​ല​​​ക്കി​​​ന് കാ​​​ര​​​ണ​​​മാ​​​യ​​​താ​​​യും സൂ​​​ച​​​ന​​​ക​​​ളു​​​ണ്ട്.

Related News