Loading ...

Home National

ഹെലികോപ്​റ്റര്‍ ദുരന്തം നടന്ന നഞ്ചപ്പന്‍സത്രം കോളനിയുടെ വികസനത്തിന്​ രണ്ടര കോടി അനുവദിച്ച്‌​ തമിഴ്​നാട്​ സര്‍ക്കാര്‍



ചെന്നൈ: ഹെലികോപ്​റ്റര്‍ ദുരന്തം നടന്ന നീലഗിരി ജില്ലയിലെ കുനൂര്‍ നഞ്ചപ്പന്‍സത്രം കോളനിയുടെ അടിസ്​ഥാന വികസന പ്രവൃത്തികള്‍ക്കായി തമിഴ്​നാട്​ സര്‍ക്കാര്‍ രണ്ടര കോടി രൂപ അനുവദിച്ചു.കുനൂര്‍ പഞ്ചായത്ത്​ യുനിയന്‍ പ്രസിഡന്‍റ്​ സുനിതയാണ്​ ഇക്കാര്യമറിയിച്ചത്​.

കോളനിയിലെ റോഡ്​, സുരക്ഷാഭിത്തി നിര്‍മാണം, വീടുകളുടെ അറ്റകുറ്റപണി, കുടിവെള്ളം തുടങ്ങിയവക്കാണ്​ തുക വിനിയോഗിക്കുക. കോളനിയില്‍ സ്​മാരക സ്​തൂപം നിര്‍മിച്ച്‌​ കാ​േട്ടരി പാര്‍ക്കിന്​ ബിപിന്‍റാവത്തിന്റെ  പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന്​ സര്‍ക്കാറിനോട്​ ആവശ്യപ്പെട്ടതായും അവര്‍ വ്യക്തമാക്കി.

ഒരാഴ്​ച മുന്‍പുണ്ടായ ഹെലികോപ്​റ്റര്‍ അപകടത്തില്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്​ ഉള്‍പ്പെടെ 14 സൈനികരാണ്​ ദാരുണമായി മരിച്ചത്​. സംഭവം നടന്നയുടന്‍ കോളനിവാസികളാണ്​ അധികൃതര്‍ക്ക്​ ആദ്യം വിവരം നല്‍കിയത്​.

പൊലീസ്​- അഗ്​നിശമന- മിലിട്ടറി വിഭാഗങ്ങള്‍ എത്തുന്നതിന്​ മുന്‍പെ കോളനിവാസികള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. ഇതിന്റെ  നന്ദിസൂചകമായി നഞ്ചപ്പന്‍സത്രം കോളനി ഒരു വര്‍ഷത്തേക്ക്​ ദത്തെടുക്കുമെന്ന്​ വ്യോമസേനാധികൃതര്‍ അറിയിച്ചിരുന്നു. കമ്പിളി പുതപ്പുകളും അരിയും മറ്റു നിത്യോ​പയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകളും സൈന്യം വിതരണം ചെയ്​തിരുന്നു. 60ഒാളം കുടുംബങ്ങളാണ്​ ഇവിടെ താമസിക്കുന്നത്​.

ബംഗളുരുവില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ക്യാപ്​റ്റന്‍ വരുണ്‍സിങ്ങിന്റെ  മരണവിവരം ഗ്രാമത്തെ ശോകത്തിലാഴ്​ത്തി. വരുണ്‍സിങ്​ ഉള്‍പ്പെടെ നാലുപേരെയാണ്​ ജീവനോടെ ഗ്രാമവാസികള്‍ വെല്ലിങ്​ടണ്‍ സൈനികാശുപത്രിയിലെത്തിച്ചത്​. ഇതില്‍ മൂന്നുപേര്‍ താമസിയാതെ മരിച്ചു. പിന്നീട്​ വരുണ്‍സിങ്ങിനെ എയര്‍ ആമ്ബുലന്‍സ്​ മാര്‍ഗം ബംഗളുരുവിലേക്ക്​ കൊണ്ടുപോവുകയായിരുന്നു. തകര്‍ന്ന ഹെലികോപ്​റ്ററിന്റെ  മുഴുവന്‍ ഭാഗങ്ങളും ഇതിനകം നീക്കം ചെയ്​തിട്ടുണ്ട്​.

Related News