Loading ...

Home National

പഞ്ചാബ് മുഖ്യമന്ത്രിയുടെ റാലിയില്‍ അധ്യാപകര്‍ക്ക് മര്‍ദനം

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പങ്കെടുക്കുന്ന റാലിയില്‍ അധ്യാപകര്‍ക്ക് ക്രൂരമര്‍ദനം.
യോഗ്യത ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പങ്കെടുക്കുന്ന സന്‍ഗ്രൂറിലെ റാലിയില്‍ അധ്യാപകര്‍ പ്രതിഷേധിച്ചത് . ഇത്തരത്തില്‍ പ്രതിഷേധിച്ച അധ്യാപകരെയാണ് പോലീസ് ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related News