Loading ...

Home National

രാജ്യത്ത് സ്​ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഒന്നാം സ്ഥാനത്ത്​ യു.പി

ന്യൂഡല്‍ഹി: സ്​ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ വര്‍ഷം 371,503 കേസുകള്‍ രജിസ്റ്റര്‍ ചെയ്​തുവെന്ന്​ കേന്ദ്രസര്‍ക്കാര്‍.
പാര്‍ലമെന്‍റിലാണ്​ കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ അവതരിപ്പിച്ചത്​. വനിത-ശിശുവികസന മന്ത്രാലയമാണ്​ സി.പി.എം എം.പി ജാര്‍ന ദാസ്​ ബാദിയയുടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ ഉത്തരം നല്‍കിയത്​.

398,620 പേര്‍ സ്​ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായി. 488,143 പേര്‍ പ്രതികളായി. 31,402 പേര്‍ വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ടു. നഗരങ്ങളില്‍ സ്​ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്നും റിപ്പോര്‍ട്ട്​ വ്യക്​തമാക്കുന്നു.

49,385 കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​ത ഉ​ത്തര്‍പ്രദേശിലാണ്​ സ്​ത്രീകള്‍ക്കെതിരായ അതിക്രമം ഏറ്റവും കൂടുതലുള്ളത്​. പശ്​ചിമബംഗാള്‍(36,439), രാജസ്ഥാന്‍(34,535), മഹാരാഷ്​ട്ര(31,954), മധ്യപ്രദേശ്​(25,640) എന്നിങ്ങനെയാണ്​ മറ്റ്​ സംസ്ഥാനങ്ങളിലെ നിരക്ക്​.

രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 30 ശതമാനവും ഭര്‍ത്താവോ അവരുടെ ബന്ധുക്കളോ നടത്തിയ ക്രൂരതകളാണ്​. സ്​ത്രീകളുടെ ആത്​മാഭിമാനത്തിന്​ കളങ്കമേല്‍പ്പിക്കല്‍, തട്ടികൊണ്ട്​ പോകല്‍, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. സ്​ത്രീകളുടെ സുരക്ഷക്ക്​ വലിയ പ്രാധാന്യമാണ്​ കേ​ന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്ന്​ റി​പ്പോര്‍ട്ട്​ പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചതിന്​ പിന്നാലെ വനിത-ശിശു വികസന മന്ത്രാലയം വ്യക്​തമാക്കി.

Related News