Loading ...

Home National

ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; രണ്ട് മരണം

അഹമ്മദാബാദ്: ഗുജറാത്തിലെ ഫ്ലൂറോ കെമിക്കല്‍സ് ഫാക്ടറിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.15 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം.

പഞ്ച്മഹല്‍ ജില്ലയില്‍ രഞ്ജിത്നഗര്‍ ഗ്രാമത്തിലെ ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍ ലിമിറ്റഡിലാണ് സ്ഫോടനം നടന്നത്. ഫാക്ടറിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളും അഗ്നിശമന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 30 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്. തീ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പഞ്ച്മഹല്‍ പൊലീസ് സൂപ്രണ്ട് ലീന പാട്ടീല്‍ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ശബ്‌ദം കിലോമീറ്ററുകളോളം ദൂരെ വരെ കേള്‍ക്കാമായിരുന്നു എന്ന് പൊലീസ് പറഞ്ഞു."സ്ഫോടനത്തിലും തുടര്‍ന്നുള്ള തീപിടുത്തത്തിലും 15 ഓളം തൊഴിലാളികള്‍ക്ക് പരുക്കേറ്റു. അവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ചിലര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Related News