Loading ...

Home International

റായ് കൊടുങ്കാറ്റ് ; പതിനായിരങ്ങളെ ഒഴിപ്പിച്ച്‌ ഫിലിപ്പൈന്‍സ്

മനില: മധ്യ ഫിലിപ്പൈന്‍സില്‍ കൊടുങ്കാറ്റിന്റെ ഭീഷണിയെ തുടര്‍ന്ന് പതിനായിരക്കണക്കിന് പേരെ പോലീസ് ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.
ഭ്രാന്തമായ വേഗതയില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റ്, അതിവേഗം രാജ്യത്തെ സമീപിക്കുകയാണ്. ഇപ്പോള്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞു വീശുന്ന കാറ്റ്, 230 കിലോമീറ്റര്‍ വരെ വേഗമാര്‍ജ്ജിക്കുമെന്നാണ് കണക്കാക്കുന്നത്.

കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ ടൈഫൂണ്‍ വിഭാഗത്തില്‍പ്പെട്ടതാണ് കൊടുങ്കാറ്റ്. ഡിനഗാറ്റ്, സുരിഗാവോ ദ്വീപ് പ്രവിശ്യകളെ ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രാദേശിക സമയം അഞ്ചുമണിയോടെ ഈ പ്രദേശങ്ങളില്‍ കൊടുങ്കാറ്റ് വീശുമെന്ന് ഫിലിപ്പീന്‍സ് കാലാവസ്ഥ ബ്യൂറോയായ പഗാസ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം ഫിലിപ്പൈന്‍സില്‍ ഉണ്ടാവുന്ന അന്‍പതാമത്തെ കൊടുങ്കാറ്റാണ് റായ്. നാവികരോട് കടലില്‍ പോകരുതെന്നു കല്‍പ്പിച്ച്‌ ഫിലിപ്പൈന്‍സ് അധികൃതര്‍ തീരപ്രദേശത്തുള്ള ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കുകയാണ്.



Related News