Loading ...

Home National

അജയ്​ മിശ്രയെ പുറത്താക്കണം; ലോക്​സഭയില്‍ നോട്ടീസുമായി രാഹുല്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയെ പുറത്താക്കണമെന്ന്​ ആവശ്യപ്പെട്ട്​ നോട്ടീസുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി.

ലോക്​സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ട്​ അടിയന്തര പ്രമേയത്തിനാണ്​ രാഹുല്‍ നോട്ടീസ്​ നല്‍കിയത്​. ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട്​ പുതുതായി ഉണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ്​ രാഹുലിന്‍റെ നോട്ടീസ്​.

ലോക്​സഭ നിര്‍ത്തിവെച്ച്‌​ ലഖിംപൂര്‍ ഖേരിയിലെ കൂട്ടകൊലയെ കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്​ ചര്‍ച്ച ചെയ്യണമെന്ന്​ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയെ​ എത്രയും പെ​ട്ടെന്ന്​ തല്‍സ്ഥാനത്ത്​ നിന്നും മാറ്റണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്​. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്​ നീതി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച്‌​ കൊലപ്പെടുത്തിയ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്​തതാണെന്ന്​ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അനുമതി തേടി മജിസ്​ട്രേറ്റ്​ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ്​ നിര്‍ണായക വെളിപ്പെടുത്തല്‍ലുണ്ടായത്​. ആയുധ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ അനുവദിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം.

അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാരം ദിവാകറാണ്​ ചീഫ്​ ജുഡീഷ്യല്‍ മജിസ്​ട്രേറ്റിന്​​ മുമ്ബാകെ അപേക്ഷ നല്‍കിയത്​. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയുടെ മകന്‍ ആശിഷ്​ മിശ്ര ഉള്‍പ്പടെ 13 പേര്‍ക്കെതിരെയും അധിക വകുപ്പുകള്‍ ചുമത്തണമെന്ന്​ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു

Related News