Loading ...

Home International

ജിസിസി ഉച്ചകോടിയ്ക്ക് തുടക്കമായി; രാഷ്ട്ര നേതാക്കളെ സ്വീകരിച്ച്‌ സൗദി കിരീടാവകാശി

റിയാദ്: 42-ാമത് ജിസിസി ഉച്ചകോടിയ്ക്ക് തുടക്കം. റിയാദിലെ ദിരിയ പാലസിലാണ് ഉച്ചകോടി ആരംഭിച്ചത്.മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തമാക്കണമെന്ന ആഹ്വാനത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അദ്ധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുന്നത്. ഇറാന്‍ ആണവ പ്രശ്‌നം ഗൗരവമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ജിസിസി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. യെമനില്‍ രാഷ്ട്രീയ പരിഹാരത്തിന്റെ ആവശ്യകതയെയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ്, കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് തുടങ്ങിയ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

മുഹമ്മദ് ബിന്‍ സല്‍മാനാണ് റിയാദിലെത്തിയ രാഷ്ട്ര നേതാക്കളെ വരവേറ്റത്. സുരക്ഷ, വികസനം എന്നിവയാണ് ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

Related News