Loading ...

Home National

'വെള്ളം തുറന്നുവിട്ടത് മുന്നറിയിപ്പിനുശേഷം, അണക്കെട്ട് ശക്തിപ്പെടുത്താന്‍ കേരളം തടസമാകുന്നു'; സുപ്രീം കോടതിയില്‍ തമിഴ്‌നാട്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ രാത്രിയില്‍ തുറന്നുവിടുന്നെന്ന കേരളത്തിന്റെ പരാതി സുപ്രീം കോടതിയില്‍ തമിഴ്‌നാട് തള്ളി .മുന്നറിയിപ്പു നല്‍കിയ ശേഷമാണ് മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം തുറന്നുവിട്ടതെന്ന് അവകാശപ്പെട്ടു സുപ്രീം കോടതിയില്‍ തമിഴ്‌നാട് സത്യവാങ്മൂലം സമര്‍പ്പിച്ചു. നീരൊഴുക്ക് ശക്തിപ്പെടുന്ന സാഹചര്യത്തില്‍ അര്‍ധരാത്രിയിലടക്കം ഷട്ടറുകള്‍ തുറക്കേണ്ടിവരും. മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്താന്‍ കേരളം തടസം നില്‍ക്കുകയാണ്- തമിഴ്‌നാട് കോടതിയില്‍ ചൂണ്ടിക്കാട്ടി .അതെ സമയം മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ ഇന്നു പരിഗണിക്കാനിരിക്കെ, സംയുക്ത സാങ്കേതിക ഓണ്‍ സെറ്റ് സമിതി രൂപവത്കരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോടും തമിഴ്‌നാട് എതിര്‍പ്പറിയിച്ചിട്ടുണ്ട് .



Related News