Loading ...

Home sports

പൊന്നും വില കൊടുത്ത് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി

ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലെ താരലേലത്തില്‍ മലയാളി താരം സഞ്ജു വി. സാംസണെ പൊന്നും വിലയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. എട്ട് à´•àµ‹à´Ÿà´¿ രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. സഞ്ജുവിനായി മുംബൈ ഇന്ത്യന്‍സും രംഗത്തെത്തിയിരുന്നു. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്റെ 
അടിസ്ഥാന വില. നേരത്തെ ബെന്‍സ്റ്റോക്സിനെ പൊന്നും വിലയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.
12.5 കോടി രൂപയ്ക്കാണ് സ്റ്റോക്സിനെ റോയല്‍സ് സ്വന്തമാ à´•àµà´•à´¿à´¯à´¤àµ. ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനും വന്‍ തുകയാണ് ലേലത്തില്‍ ലഭിച്ചത്. 9.4കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. à´²àµ‡à´²à´¤àµà´¤à´¿à´²àµâ€ തിളങ്ങി മലയാളി താരം കരുണ്‍ നായര്‍. കരുണ്‍ നായരെ കിങ്സ് ഇലവന്‍ പഞ്ചാബ് 5.60 കോടിക്കാണ് സ്വന്തമാക്കിയത്. ലോകേഷ് രാഹുലിനെയും പഞ്ചാബ് à´¤à´¨àµà´¨àµ† സ്വന്തമാക്കി, തുക 11 കോടി. അതേസമയം, മുരളി വിജയിനെ ആരും വിളിച്ചില്ള.
കഴിഞ്ഞ സീസണില്‍ 12 കോടിക്ക് സണ്‍റൈസേഴ്സ് സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിന് ഇത്തവണ ലേലത്തില്‍ ലഭിച്ചത് അടിസ്ഥാനവിലയായ രണ്ടു കോടി 
മാത്രം. താരത്തെ നിലനിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നിട്ടും സണ്‍റൈസേഴ്സ് അത് ഉപയോഗിച്ചില്ള. കിങ്സ് ഇലവന്‍ പഞ്ചാബാണ് രണ്ടുകോടിക്ക് യുവരാജ് സിങ്ങ 
ിനെ ടീമിലെടുത്തത്.

ഐപിഎല്‍ പതിനൊന്നാം എഡിഷനിലേക്കുള്ള താരലേലം ബെംഗളൂരുവില്‍ പുരോഗമിക്കുന്നു. ഇംഗ്ളണ്ട് താരം ബെന്‍ സ്റ്റോക്സാണ് ഇതുവരെയുള്ളതിലെ 'ചെലവേറിയ' à´¤à´¾à´°à´‚. സ്റ്റോക്സിനെ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഇന്ത്യന്‍ താരം ലോകേഷ് രാഹുലിനെ 11 കോടി രൂപയ്ക്ക് വിളിച്ചെടുത്ത കിങ്സ് ഇലവന്‍ à´ªà´žàµà´šà´¾à´¬àµà´‚ 'ഞെട്ടിച്ചു'. യാതൊരു പിശുക്കും കൂടാതെ പണമെറിഞ്ഞ കിങ്സ് ഇലവന്‍ പഞ്ചാബ് ആര്‍.അശ്വിന്‍ 7.6 കോടി, കരുണ്‍ നായര്‍ 5.6 കോടി, ഡേവിഡ് മില്ളര്‍ 3 à´•àµ‹à´Ÿà´¿, ആരോണ്‍ ഫിഞ്ച് 6.2 കോടി, മാര്‍ക്കസ് സ്റ്റോയ്നിസ് 6.2 കോടി എന്നിവരെയും സ്വന്തം പാളയത്തിലെത്തിച്ചു.

Related News