Loading ...

Home International

ദക്ഷിണ സുഡാനില്‍ അജ്ഞാതരോഗം ബാധിച്ച്‌​ 89 മരണം;അന്വേഷണം പ്രഖ്യാപിച്ച്‌​ ലോകാരോഗ്യസംഘടന

ജുബ: അജ്ഞാത രോഗംബാധിച്ച്‌​ 89 പേര്‍ മരിച്ച ദക്ഷിണ സുഡാനില്‍ അന്വേഷണവുമായി ലോകാരോഗ്യസംഘടന. രാജ്യത്ത് സ്ഥിതി വിലയിരുത്താന്‍​ പ്രത്യേക സംഘത്തെ നിയോഗിച്ചു.ഫാന്‍ഗാക്ക്​ നഗരത്തിലാണ്​ ആദ്യമായി രോഗബാധ റിപ്പോര്‍ട്ട്​ ചെയ്​തതെന്ന്​ സുഡാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.സുഡാനിലെ ശാസ്​ത്രജ്ഞര്‍ക്ക്​ രോഗംസംബന്ധിച്ച കാര്യമായ വിവരങ്ങളില്ലെന്നാണ്​ സൂചന.

രോഗം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട നഗരത്തില്‍ വെള്ളപ്പൊക്കവും ഉണ്ടായി. ഇതിനിടെ രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ കോളറയാണെന്ന സംശയത്തില്‍ ശേഖരിച്ച സാമ്ബിളുകള്‍ നെഗറ്റീവായിരുന്നു. കനത്ത വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ടെങ്കിലും രോഗം സ്ഥിരീകരിച്ച പ്രദേശത്തേക്ക്​ എത്താന്‍ സാധിച്ചിട്ടുണ്ടെന്ന്​ ഡബ്യു.എച്ച്‌​.ഒ വക്​താവ്​ ഷെലിയ ബായ പറഞ്ഞു.


Related News