Loading ...

Home National

തമിഴ്‌നാട് നിയമസഭാ സമ്മേളനം വീണ്ടും സെന്‍റ്​ ജോര്‍ജ് കോട്ടയിലേക്ക്​

ചെന്നൈ: തമിഴ്​നാട്​ നിയമസഭ സമ്മേളനം വീണ്ടും ചരിത്രമുറങ്ങുന്ന സെന്‍റ്​ജോര്‍ജ്ജ്​ കോട്ടയിലേക്ക്​. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ നിലയിലാണ്​ തീരുമാനം.

കോവിഡ്​ വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ ശാരീരിക അകലം പാലിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ 'കലൈവാണര്‍ അരങ്ക'ത്തിലാണ്​ താല്‍ക്കാലികമായി നിയമസഭ സമ്മേളനം നടന്നിരുന്നത്​.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2022 ജനു.അഞ്ചിന്​ സെന്‍റ്​ ജോര്‍ജ് കോട്ടയിലെ പരമ്പരാഗത അസംബ്ലി ഹാളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്​ പുതുവര്‍ഷത്തെ ആദ്യ നിയമസഭ സമ്മേളനം നടക്കുക.

രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ആര്‍. എന്‍ രവി സഭയെ അഭിസംബോധന ചെയ്യുമെന്ന്​ സ്പീക്കര്‍ à´Žà´‚. അപ്പാവു അറിയിച്ചു.നിയമസഭ സമ്മേളനം നടപടികള്‍ കടലാസ്​രഹിതമാക്കുന്നതിന്റെ  ഭാഗമായി à´Žà´‚.എല്‍.എമാര്‍ക്ക്​ ടച്ച്‌ സ്‌ക്രീന്‍ കമ്ബ്യൂട്ടറുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ്​ പ്രവര്‍ത്തിക്കുന്നതും സെന്‍റ്​ ജോര്‍ജ്​ കോട്ടയിലാണ്​.

Related News