Loading ...

Home National

നരേന്ദ്രമോദിയുടെ കാശി ദൗത്യത്തെ നിശിതമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാശി ദൗത്യത്തെ നിശിതമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി. ഗംഗയില്‍ പ്രധാനമന്ത്രി സ്നാനം ചെയ്യുന്നത് വരെ മാത്രമാണ് മാധ്യമങ്ങളില്‍ വന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു .
ലഖിംപൂര്‍ ഖേരി സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പോലും സര്‍ക്കാര്‍ അനുവദിച്ചില്ല. കുത്തക വ്യവസായികളുടെ പിന്തുണയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും പാര്‍ലമെന്റ് മന്ദിരം കേവലം മ്യൂസിയമായി മാറുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇന്നലെയാണ് വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഉച്ചയ്ക്ക് 12 മണിക്ക് കാലഭൈരവ ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി, ഗംഗാസ്‌നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയത്. കാശിയെ തകര്‍ക്കാന്‍ ശ്രമിച്ചവരുടെ കാലം കഴിഞ്ഞുവെന്ന് മോദി വ്യക്തമാക്കിയിരുന്നു.


Related News