Loading ...

Home USA

ചുഴലിക്കാറ്റ്; അമേരിക്കയിൽ മരണസംഖ്യ ഉയരുന്നു

അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ മരണം 88 കടന്നു . ഏറ്റവും കൂടുതല്‍ നാശം വിതച്ച കെന്റുക്കിയില്‍ മരണസംഖ്യ ഉയരുകാണ്.

മരണസംഖ്യ 100 കവിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കെന്റുക്കിയില്‍ മാത്രം 74 മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് വയസുള്ള കുട്ടികള്‍ മുതല്‍ 86കാരായ വൃദ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്നും കെന്റുക്കി ഗവര്‍ണര്‍ അറിയിച്ചു.

അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കെന്റുക്കിയിലും ബൈഡന്‍ എത്തുമെന്നാണ് വിവരം. ഇതിനിടെ ചുഴലിക്കാറ്റില്‍ കെന്റുക്കിയിലെ മെഴുകുതിരി ഫാക്ടറി തകര്‍ന്നത് ഏറെ പരഭ്രാന്ത്രി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഫാക്ടറി ജീവനക്കാരായ 94 പേര്‍ സുരക്ഷിതരാണെന്നാണ് വിവരം. എട്ട് പേര്‍ മരിച്ചതായും എട്ട് പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related News