Loading ...

Home International

പുടിന്‍- ബൈഡന്‍ കൂടിക്കാഴ്ച ഉടന്‍ ഇല്ല; ഉക്രൈന്‍ വിഷയം വിലങ്ങുതടിയെന്ന് ബ്ലിങ്കന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചകള്‍ക്ക് ഇനിയും കാത്തിരിക്കണം.പുടിനും ജോ ബൈഡനും നേരിട്ട് കാണുന്ന യോഗം അടുത്തെങ്ങും പ്രതീക്ഷിക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

ബൈഡനും പുടിനും രണ്ടാഴ്ച മുമ്ബാണ് ഉക്രൈന്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ യോഗം നടന്നത്. എന്നാല്‍ തങ്ങളുടെ അതിര്‍ത്തിയിലെ ഭീഷണി പരിഹരിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന പുടിന്റെ നയത്തില്‍ ബൈഡന്‍ വിഷമ വൃത്തത്തിലാ യിരിക്കുകയാണ്. ഉക്രൈനെതിരെ സൈനിക നടപടിയുണ്ടായാല്‍ അന്താരാഷ്‌ട്ര തല സാമ്ബത്തിക-വാണിജ്യ ഉപരോധം റഷ്യക്കെതിരെ എടുക്കുമെന്ന മുന്നറിയിപ്പ് ബൈഡന്‍ നല്‍കിയിരുന്നു. അമേരിക്കയ്‌ക്കൊപ്പം യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളും റഷ്യയുടെ കടുംപിടുത്തത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

റഷ്യയുടെ സൈനിക മുന്നേറ്റം തന്നെയാണ് സമീപകാലഘട്ടങ്ങളില്‍ അമേരിക്കയെ അസ്വസ്ഥമാക്കുന്നത്. ഇറാന്‍ വിഷയത്തിലും ആണവ വിഷയത്തിലും റഷ്യ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ അമേരിക്ക ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനിടെ ആണവായുധ നിര്‍വ്യാപന വിഷയത്തില്‍ അമേരിക്കയുടെ നയത്തെ തള്ളാത്ത റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രസ്താവന ഏഷ്യന്‍ മേഖലയില്‍ ആശ്വാസം പകരുകയാണ്.


Related News