Loading ...

Home USA

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാന്‍ പദ്ധതി; പുതിയ ആശയവുമായി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍ : അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിക്കുന്നതായി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്.കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണ് ആരംഭിക്കുന്നത് എന്നും താത്പര്യമുളളവരെ ക്ഷണിക്കുന്നുവെന്നും ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. കമ്ബനിയുടെ ചൊവ്വ ദൗത്യത്തിലും ഈ നീക്കം പ്രധാനമാണെന്ന് മസ്‌ക് വ്യക്തമാക്കി.

അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എടുത്ത് അത് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുളള പദ്ധതിയാണ് ആരംഭിക്കുന്നത്. നേരത്തെയും ഇത്തരത്തിലുളള വേറിട്ട ആശയങ്ങള്‍ മസ്‌ക് ട്വിറ്ററിലൂടെ മുന്നോട്ട് വെച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം ലോകത്തെ തന്നെ മാറ്റിമറിക്കുന്ന കാലഘട്ടത്തിലാണ് മസ്‌ക് പുതിയ ആശയവുമായി എത്തിയിരിക്കുന്നത്.

നൂതന ആശയങ്ങളിലൂടെയാണ് മസ്‌ക് എന്നും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുളളത്. ബഹിരാകാശത്തേക്ക് പോയി തിരികെ ഭൂമിയിലെത്തുന്ന, വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ബഹിരാകാശ റോക്കറ്റ് എന്ന ആശയമാണ് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ പിറവിയിലേക്ക് വഴിതെളിച്ചത്. മണ്ണെണ്ണയാണ് ഈ റോക്കറ്റില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഇത് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മറ്റ് രാസവസ്തുക്കളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ആശയത്തോടെ ഇതിനും ഒരു അറുതി വരുമെന്നാണ് നിഗമനം.


Related News