Loading ...

Home National

ലഖിംപൂര്‍ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്.
കൂട്ടക്കൊല ആസൂത്രിതമാണെന്ന റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. വിദ്യാറാം ദിവാകറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ ഉള്‍പ്പെട്ട 13 പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ സംഭവം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നു.

ലഖിംപൂര്‍ ഖേരിയിലുണ്ടായ സംഭവം പെട്ടെന്നുണ്ടായ അപകടമായി തള്ളിക്കളയാനാവില്ല. കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും ചേര്‍ന്ന് ഗൂഡാലോചന നടത്തി ആസൂത്രണം ചെയ്ത കൊലപാതകമാണത്. അതുകൊണ്ട് തന്നെ ആശിഷ് മിശ്രക്കൊപ്പം 13 പ്രതികള്‍ക്കെതിരെയും കൊലകപാതകം, ഗൂഡാലോചന എന്നീ വകുപ്പുകള്‍ ചുമത്തണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അപേക്ഷയിലുണ്ട്. കേസിലെ പ്രതികള്‍ ലഖിംപൂര്‍ ജയിലിലാണുള്ളത്. അലഹബാദ് ഹൈക്കോടതിയില്‍ അടുത്ത ആഴ്ച ആശിഷ് മിശ്രയുടെ ജാമ്യം പരിഗണിക്കുമ്ബോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകള്‍ നിര്‍ണായകമാകും.

Related News