Loading ...

Home Music

പ്രശസ്ത ബ്രിട്ടീഷ് റിയാലിറ്റി ഷോയുടെ ഓഡീഷനില്‍ പിയാനോയില്‍ മാന്ത്രിക വീണ മീട്ടി ഗായത്രി നായര്‍

പ്രശസ്ത ബ്രിട്ടീഷ് റിയാലിറ്റി ഷോയുടെ ഓഡീഷനില്‍ പിയാനോയില്‍ മാന്ത്രിക വീണ മീട്ടി ഗായത്രി നായര്‍; à´ˆ മലയാളി പെണ്‍കുട്ടി ആയിരിക്കുമോ ഇനി പാശ്ചാത്യ ലോകത്തെ കോരിത്തരിപ്പിക്കുന്ന സംഗീത രാജ്ഞിയാവുക? à´Žà´£àµ€à´±àµà´±àµ നിന്ന് കൈയടിച്ച്‌ ചാനല്‍ ജഡ്ജിമാര്‍; 11ാം വയസില്‍ യുവ സംഗീതജ്ഞര്‍ക്കുള്ള സ്കോളര്‍ഷിപ്പ് നേടിയ മിടുക്കിക്ക് പിന്തുണയേറുന്നു......


ലണ്ടന്‍: പ്രശസ്തമായ ബ്രിട്ടീഷ് ടെലിവിഷന്‍ ടാലന്റ് ഷോയായ വോയ്സ് ഓഫ് യുകെയുടെ ഓഡിഷനില്‍ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി 16കാരിയായ മലയാളി പെണ്‍കുട്ടി ഏവരെയും അതിശയിപ്പിച്ചു. പിയാനോയില്‍ മാന്ത്രിക വീണ മീട്ടിയാണ് ഗായത്രി അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണീറ്റ് നിന്ന് കൈയടിക്കുന്നവരുടെ കൂട്ടത്തില്‍ ചാനല്‍ ജഡ്ജിമാരുമുണ്ടായിരുന്നു.ശനിയാഴ്ച രാത്രിയായിരുന്നു അത്ഭുതപ്പെടുത്തുന്ന ഈ പ്രകടനം അരങ്ങേറിയത്.ഫോക്സ് സീരീസ് എംപയറിന് വേണ്ടിയുള്ള ഒരു തീ ട്യൂണായിരുന്നു ഗായത്രി പിയാനോയില്‍ വായിച്ചത്.2010ല്‍ ചാനല്‍ 4ന്റെ 5 ഓ ക്ലോക്ക് ഷോയില്‍ പ്രക്ഷേപണം ചെയ്തിരുന്ന കൊയറില്‍ ഗായത്രി പാടിയിരുന്നു. ലുട്ടനില്‍ തന്റെ പിതാവിനും ഗ്രാന്റ് പാരന്റ്സിനുമൊപ്പമാണ് ഗായയത്രി കഴിയുന്നത്. എട്ട് വയസുള്ളപ്പോള്‍ സംഗീത സപര്യ തുടങ്ങിയ മിടുമിടുക്കിയാണ് ഗായത്രി. 11 വയസുള്ളപ്പോള്‍ യുവ സംഗീതജ്ഞര്‍ക്കുള്ള സ്കോളര്‍ഷിപ്പും ഗായത്രിക്ക് ലഭിച്ചിരുന്നു. പിയാനോയും ഗാനാലാപനവും ഇല്ലാതെ തനിക്ക് എന്തെങ്കിലും ചെയ്യാനാവുമോ എന്നറിയില്ലെന്നാണ് ഗായത്രി പറയുന്നത്. സ്കൂളില്‍ വച്ച്‌ മ്യൂസിക്ക് പഠിക്കാന്‍ അവസരം ലഭിച്ചതിനാലാണ് താന്‍ സ്കൂളില്‍ പോകുന്നതിനെ ഇഷ്ടപ്പെട്ടിരുന്നതെന്നും ഗായത്രി വെളിപ്പെടുത്തുന്നു.ചെന്നൈയില്‍ ജനിച്ച ഗായത്രി ലണ്ടനിലാണ് പഠിച്ച്‌ വളര്‍ന്നത്. ചെറുപ്പത്തില്‍ തന്നെ ബ്രിട്ടനിലുടനീളം പരിപാടികള്‍ അവതരിപ്പിച്ചതിനാല്‍ ചെറു പ്രായത്തില്‍ തന്നെ ഗായത്രിയെ തേടി പേരും പ്രശസ്തിയും എത്തിയിരുന്നു. സംഗീതത്തിന്റെ വിവിധ ശാഖകള്‍, മറ്റ് കലകള്‍ തുടങ്ങിയവയിലും ഗായത്രി മികവ് തെളിയിച്ചിട്ടുണ്ട്. ലണ്ടനിലെ ഈസ്റ്റ് ഡുല്‍വിച്ചിലെ സെന്റ് അന്തോണിയോസ് കത്തോലിക്ക് സ്കൂളിലായിരുന്നു ഗായത്രിയുടെ പ്രൈമറി വിദ്യാഭ്യാസം. പെര്‍ഫോമന്‍സ് ആര്‍ട്സില്‍ ബ്രിട്ട് കിഡ്സില്‍ നിന്നായിരുന്നു ഗായത്രി പരിശീലനം തുടങ്ങിയിരുന്നത്. പ്രശസ്ത പിയാനിസ്റ്റ് എവെലിന പുസൈറ്റ്, ക്ലാസിക്കല്‍ വോയ്സ് കോച്ചായ തമാര സിവാഡിനോവിക് എന്നിവരില്‍ നിന്നും പരിശീലനവും പിന്തുണയും ഗായത്രിക്ക് ലഭിച്ചിട്ടുണ്ട്.അന്താരാഷ്ട്ര പ്രശസ്തമായ പുര്‍സസെല്‍ സ്കൂള്‍ ഫോര്‍ യംഗ് മ്യുസീഷ്യന്‍സില്‍ ഗായത്രിക്ക് പ്രവേശനം ലഭിച്ചു. യുകെയിലെ ഏറ്റവും പഴയ മ്യൂസിക്ക് സ്കൂളാണിത്. അവിടെ വച്ച്‌ പ്രതിവര്‍ഷം 33,000 പൗണ്ടിന്റെ സ്കോളര്‍ഷിപ്പായിരുന്നു ഗായത്രിക്ക് ലഭിച്ചത്. കൂടാതെ ഇയര്‍ 11 റീ-ഓഡിഷന്‍ സ്കീമിലും കൊച്ചുമിടുക്കി പാസായിരുന്നു. 2010 ഏപ്രിലില്‍ ഡിസ്നി ഫാഷന്‍ ഷോയില്‍ വച്ചായിരുന്നു ഗായത്രിആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നായിരുന്നു അതേ വര്‍ഷം ചാനല്‍ 4ലും അവര്‍ തിളങ്ങിയത്. തുടര്‍ന്ന് 2010ല്‍ തന്നെ നിക്കെലോഡിയോന്‍ ടിവി യുകെയിലെ കഴിവുള്ള കുട്ടികളെ പരിചയപ്പെടുത്തിയ പരിപാടി പ്രക്ഷേപണം ചെയ്തപ്പോള്‍ അതില്‍ ഗായത്രിയെയും ഉള്‍പ്പെടുത്തിയിരുന്നു.2011ല്‍ റോയല്‍ ആല്‍ബെര്‍ട്ട് ഹാളില്‍ ബിബിസി പ്രോംസിന്റെ ഭാഗമായുള്ള പരിപാടിയില്‍ ഗായത്രി പങ്കെടുത്തു. ഇത് രാജ്യമാകമാനം ബിബിസിയിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു. അതായത് ബിബിസി 1, സിബിബിസി എന്നിവയടക്കമുള്ള നിരവധി ചാനലുകളില്‍ ഇത് വന്നതോടെ ഗായത്രിക്ക് ബ്രിട്ടനിലുടനീളം പ്രശസ്തിയേറി. 2011 ഡിസംബറില്‍ ബിബിസിയുടെ ലൈവ് ക്രിസ്മസ് ബ്രോഡ്കാസ്റ്റില്‍ പങ്കെടുത്തിരുന്നു.2012ല്‍ നിരവധി കണ്‍സേര്‍ട്ടുകളിലും വിവിധ പരിപാടികളിലും ഗായത്രി തിളങ്ങിയിരുന്നു. ക്ലാസിക്കല്‍ മ്യൂസിക്കിലും പിയാനോയിലുമായിരുന്നു ഗായത്രി പെര്‍ഫോം ചെയ്തത്. 2013ല്‍ 1.5 മില്യണ്‍ വ്യൂവര്‍മാരുടെ ശ്രദ്ധ ഗായത്രിയുടെ പ്രകടനത്തിന് ലഭിച്ചു.2012 മാര്‍ച്ച്‌ 24നായിരുന്നു ദി വോയ്സ് യുകെ ബിബിസി വണ്ണില്‍ പ്രക്ഷേപണം ആരംഭിച്ചത്. ദി വോയ്സ് ഓഫ് ഹോളണ്ടിനെ അടിസ്ഥാനമാക്കിയാണിത് ആരംഭിച്ചത്. ഈ ഷോയ്ക്ക് അഞ്ച് വ്യത്യസ്ത സ്റ്റേജുകളാണുള്ളത്. പ്രോഡ്യൂസേര്‍സ് ഓഡിഷന്‍സ്, ബ്ലൈന്‍ഡ് ഓഡിഷന്‍സ്, ബാറ്റില്‍ ഫേസ്, നോക്ക് ഔട്ട്, ലൈവ് ഷോസ് എന്നിവയാണിവ. ഇതില്‍ ബ്ലൈന്‍ഡ് ഓഡിഷനിലാണ് ഗായത്രി ഇപ്പോള്‍ തിളങ്ങിയിരിക്കുന്നത്. ഈ ഷോയിലെ അന്തിമ വിജയിക്ക് ഒരു ലക്ഷം പൗണ്ടാണ് ലഭി്ക്കുന്നത്. ഇതിന് പുറമെ റിപ്പബ്ലിക്ക് റെക്കോര്‍ഡ്സുമായി റെക്കോര്‍ഡ് ഡീലും ലഭിക്കും.

Related News