Loading ...

Home International

അഫ്ഗാനിസ്ഥാനിലെ കുട്ടികള്‍ക്ക് ആവശ്യമുള‌ള 1.6 ടണ്‍ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ച്‌ ഇന്ത്യ

അഫ്ഗാനിസ്ഥാനിലെ കുട്ടികള്‍ക്ക് ആവശ്യമുള‌ള 1.6 ടണ്‍ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ച്‌ ഇന്ത്യ.വെള‌ളിയാഴ്‌ച കാബൂളിലെത്തിയ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയില്‍ നിന്നും ആവശ്യത്തിന് മരുന്നുകള്‍ അഫ്ഗാനിലെത്തിച്ചത്.ഈ മരുന്നുകള്‍ ലോകാരോഗ്യ സംഘടനയുടെ കാബൂളിലെ പ്രതിനിധികള്‍ക്ക് കൈമാറും.

ശേഷം കാബൂളിലെ ഇന്ദിരാ ഗാന്ധി ആശുപത്രി വഴി ഇവ നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.അഫ്ഗാന് ആവശ്യമായ പ്രധാന മരുന്നുകള്‍ ഇന്ത്യയില്‍ നിന്നും എത്തിക്കുമെന്ന് താലിബാന്‍ ഡെപ്യൂട്ടി വക്താവ് അഹ്‌മദുള‌ള വസിക് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ പ്രദേശത്തെ മുന്‍നിര രാജ്യമാണ്. അതിനാല്‍ ഇന്ത്യയുമായി നല്ല ബന്ധം അഫ്‌ഗാന് പരമപ്രധാനമാണെന്നും അഹ്‌മദുള‌ള പറഞ്ഞു.

Related News