Loading ...

Home International

പാക്കിസ്ഥാനെതിരെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചെന്ന് താലിബാന്‍

പാക്ക്  സര്‍ക്കാരുമായുളള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതായി പാക്ക് – താലിബാന്‍ പ്രഖ്യാപിച്ചു. സര്‍ക്കാരിനെതിരെ ആക്രമണങ്ങള്‍ പുനരാരംഭിക്കാനും ആഹ്വാനം ചെയ്തു.

നിരോധിത തെഹ്‌രീക്_ഇ-താലിബാന്‍ പാക്കിസ്ഥാന്‍ പാക്ക് സര്‍ക്കാരുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയ ഒരു മാസത്തെ വെടി നിര്‍ത്തല്‍ കരാര്‍ നീട്ടില്ലെന്ന് ഭീകരര്‍ പ്രഖ്യാപിച്ചു.

അതെ സമയം രാജ്യത്ത് ഭീകരരുമായിട്ടുളള സമാധാന കരാര്‍ ഉറപ്പിക്കാനുളള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു . നൂറ്റാണ്ടുകളായി ഭരണക്കൂടത്തിനെതിരെ യുദ്ധം ചെയ്യുന്നവരാണ് ടിടിപി.
14 വര്‍ഷമായി പാക്കിസ്ഥാന്‍ സുരക്ഷാ സേനയ്ക്കും സാധാരണക്കാര്‍ക്കുമെതിരെ നടത്തിയ നിരവധി വലിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്ക് – താലിബാന്‍ ആയിരുന്നു.

തങ്ങളുടെ അണികളുടെ ജയില്‍ മോചനം അടക്കമുള്ള വിഷയങ്ങളില്‍ ഇമ്രാന്‍ ഭരണകൂടം പരാജയമേറ്റു വാങ്ങി .2021 ഒക്‌ടോബര്‍ 25ന് 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ കീഴില്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറാണ് ലംഘിച്ചതെന്ന് ഭീകരര്‍ പ്രഖ്യാപിച്ചു .കരാറനുസരിച്ച്‌ 2021 നവംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ ഒരു മാസത്തെ വെടിനിര്‍ത്തല്‍ ആചരിക്കാനും സര്‍ക്കാര്‍ 102 തടവുകരെ മോചിപ്പിക്കുമെന്നും അവരെ ഐഇഎ വഴി ടിടിപിക്ക് കൈമാറുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഭീകരരുടെ മോചനം നടന്നിട്ടില്ലയെന്നാണ് ടിടിപി ആരോപിച്ചു.

Related News