Loading ...

Home National

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന്റെ കുടുംബത്തിന് ഒരു കോടി, സ്‌കൂളിന് ജവാന്റെ പേര്; മാതൃക കാട്ടി മധ്യപ്രദേശ്

കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വീര ജവാന്റെ കുടുംബത്തിന് ആശ്വാസവാക്കുമായി മധ്യപ്രദേശ് സര്‍ക്കാര്‍.അപകടത്തില്‍ മരിച്ച നായിക് ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ അറിയിച്ചു.അദ്ദേഹത്തിന് കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം ഒരു സ്‌കൂളിന് സൈനികന്റെ പേരും ഗ്രാമത്തില്‍ സ്മാരകവും നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 'അമര്‍ ഷഹീദ് ജിതേന്ദ്ര കുമാര്‍ വിദ്യാലയ' എന്ന പേരിലാകും ഇനി സ്‌കൂളന് പേര് നല്‍കും.

ജവാന്റെ മൃതദേഹം അടങ്ങിയ പെട്ടി തോളിലേറ്റാന്‍ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. സംസ്‌കാര ചടങ്ങുകളിലും പങ്കെടുത്തു. ഈ മണ്ണിന്റെ മകനെന്നാണ് മുഖ്യമന്ത്രി ജവാനെ വിശേഷിപ്പിച്ചത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൈലറ്റ്, വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോള്‍ അച്ഛന്റെ തൊപ്പി സ്വയം എടുത്ത് തലയില്‍ വെച്ച്‌ സല്യൂട്ട് നല്‍കിയ മകന്‍ രാജ്യത്തിന്റെ ശ്രദ്ധ നേടിയിരുന്നു.

Related News