Loading ...

Home Gulf

2013 ന് ശേഷം ആദ്യ മിച്ച ബജറ്റുമായ് സൗദി അറേബ്യ

90 ബില്യണ്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്ന അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് സൗദി അറേബ്യ പ്രഖ്യാപിച്ചു.2013ന് ശേഷം ആദ്യമായാണ് മിച്ച ബജറ്റിലേക്ക് സൗദി അറേബ്യ എത്തുന്നത്. ആഗോള തലത്തിലെ എണ്ണ വില വര്‍ധനവാണ് നേട്ടമായത്. രാജ്യത്ത് വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതി പിന്‍വലിക്കുന്നത് പരിഗണനയിലാണെന്നും ധനകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. 2023ലെ ബജറ്റ് മിച്ചത്തിലേക്ക് എത്തുമെന്നായിരുന്നു സൗദിയുടെ പ്രതീക്ഷ. അതിനും ഒരു വര്‍ഷം മുന്നേയാണിപ്പോള്‍ മിച്ച ബജറ്റ് പ്രഖ്യാപനം.

ഒരു ട്രില്യണ്‍ റിയാലാണ് അടുത്ത വര്‍ഷം സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം 2.9 ശതമാനമാണ് സാമ്ബത്തിക വളര്‍ച്ച. 2022ല്‍ 7.4 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു. ആഗോള തലത്തിലെ എണ്ണ വിലയാണ് സൗദിക്ക് നേട്ടമായത്. എണ്ണേതര വരുമാനം വര്‍ധിച്ചിട്ടുണ്ട്. എങ്കിലും ഇത് സാമ്ബത്തിക രംഗത്തെ സുസ്ഥിരമാക്കുന്ന വിധത്തിലേക്കെത്തിയിട്ടില്ല.

എണ്ണവിലക്കനുസരിച്ചുള്ള ചാഞ്ചാട്ടം സൗദിയുടെ വ്യാപാര രംഗത്തുണ്ട്. ഇതിനാല്‍ ഇതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കും. സാമ്ബത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാന്‍ കോവിഡ് സാഹചര്യത്തില്‍ സൗദി മൂല്യ വര്‍ധിത നികുതി അഥവാ വാറ്റ് 5ല്‍ നിന്നും 15 ശതമാനമാക്കിയിരുന്നു. ഇത് കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചെന്ന് മന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത് പഴയപടിയാക്കുന്നത് പരിഗണനയിലുണ്ട്. എന്നാല്‍ സാമ്ബത്തിക രംഗം ഭദ്രമായ ശേഷമേ പിന്‍വലിക്കൂ എന്നും ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്‌ആന്‍ അറിയിച്ചു. അടുത്ത ബജറ്റില്‍ 90 ബില്യണ്‍ റിയാല്‍ മിച്ചമായിരിക്കും. ഇത് സൗദിയുടെ കരുതല്‍ ധനത്തിലേക്ക് മാറ്റുവാനാണ് തീരുമാനം.


Related News