Loading ...

Home Gulf

ദുബായിൽ ലോകത്തിലെ ആദ്യ പേപ്പര്‍രഹിത സര്‍ക്കാര്‍ : ലാഭിക്കുക 350 ദശലക്ഷം ഡോളര്‍

ദുബായ്: ലോകത്തെ ആദ്യ പേപ്പര്‍രഹിത സര്‍ക്കാറായി ദുബായ് മാറിയെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ഈ പദ്ധതിയിലൂടെ 350 ദശലക്ഷത്തിന്റെ ഡോളറും മനുഷ്യാധ്വാനത്തിന്റെ 14 മണിക്കൂറും ലാഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് സര്‍ക്കാരിന്റെ ആഭ്യന്തരവും ബാഹ്യവുമായ എല്ലാ നടപടികളും ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ്. ഈ പദ്ധതിയുടെ ലക്ഷ്യം ജീവിതത്തിലെ എല്ലാ വശങ്ങളും ഡിജിറ്റലൈസ് ചെയ്യുക എന്നതാണ്.

ഇതൊരു പുതിയ യാത്രയുടെ തുടക്കമാണെന്നും നവീകരണം, സൃഷ്ടിപരമാക്കല്‍, ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവയില്‍ വേരൂന്നിയ ഒരു യാത്രയാണിതെന്നും ഷെയ്ഖ് പറഞ്ഞു. യു.എസ്, യു.കെ, കാനഡ എന്നീ രാജ്യങ്ങളിലെ സര്‍ക്കാറുകളെല്ലാം ഈ മാര്‍ഗം പിന്തുടരാനുള്ള തയ്യാറെടുപ്പിലാണ്.

എന്നാല്‍, ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കുമ്ബോള്‍ സൈബര്‍ ആക്രമണങ്ങള്‍ രാജ്യങ്ങള്‍ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളിയാണ്. അടുത്ത അഞ്ചു പതിറ്റാണ്ടിനുള്ളില്‍ ദുബായില്‍ ഡിജിറ്റല്‍ ജീവിതം നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും ഷെയ്ഖ് പ്രഖ്യാപിച്ചു.

Related News