Loading ...

Home International

'യുദ്ധതന്ത്രപരമായും ആശയപരമായുമുള്ള വെല്ലുവിളിയാണ് ഇന്നത്തെ ചൈന' : യൂറോപ്യന്‍ യൂണിയന്‍

ലിവര്‍പൂള്‍: ലോകത്തിനു ഭീഷണിയായി നിലനില്‍ക്കുന്ന ആശയപരവും യുദ്ധതന്ത്രപരമായുമുള്ള വെല്ലുവിളിയായി ചൈന മാറിയിരിക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍.

ജി7 രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ബ്രിട്ടനില്‍ ഒത്തുകൂടിയപ്പോഴാണ് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ജോസഫ് ബോറെല്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

'ആശയപരവും യുദ്ധതന്ത്രപരമായുമുള്ള വലിയൊരു വെല്ലുവിളിയാണ് ഇന്നത്തെ ചൈന. അതിനാല്‍ നമ്മള്‍ വളരെയധികം ജാഗരൂകരാവേണ്ടിയിരിക്കുന്നു' എന്നാണ് ജോസഫ് ബോറെല്‍ അഭിപ്രായപ്പെട്ടത്. യൂറോപ്യന്‍ യൂണിയന്‍ മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് ചൈനയെ കാണുന്നത്.

യൂറോപ്യന്‍ യൂണിയന്റെ 40 ശതമാനം കയറ്റുമതികളും ദക്ഷിണ ചൈന കടല്‍ വഴിയാണ് പോകുന്നത്. അതിലുള്ള ചൈനീസ് കടന്നുകയറ്റം പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. യൂറോപ്പിന്റെ സമ്ബദ്വ്യവസ്ഥയുടെ പ്രധാന ധമനിയാണ് ഈ സമുദ്ര പാതയെന്നും ഇത് സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Related News