Loading ...

Home International

വാക്സിന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍; ഓസ്ട്രിയയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച്‌ വന്‍ജനക്കൂട്ടം

വിയന്ന: സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ഓസ്ട്രിയയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

ഏതാണ്ട് 44,000 പേരാണ് നിര്‍ബന്ധിത വാക്സിന്‍ നയത്തിനെതിരെ പ്രതിഷേധവുമായി റോഡില്‍ ഇറങ്ങിയത്.

കോവിഡ് യൂറോപ്പില്‍ പടര്‍ന്നു പിടിക്കുമ്ബോള്‍, എല്ലാ രാജ്യങ്ങളും സമ്ബൂര്‍ണ്ണ കുത്തിവെപ്പ് എന്ന ദൗത്യത്തില്‍ മുഴുകിയിരിക്കുകയാണ്. ഓസ്‌ട്രിയന്‍ ജനസംഖ്യയുടെ ഏതാണ്ട് 68 ശതമാനത്തോളം പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തു കഴിഞ്ഞവരാണ്. എന്നിരുന്നാലും, പശ്ചിമ യൂറോപ്യന്‍ രാഷ്ട്രങ്ങളെ അപേക്ഷിച്ച്‌ ഇത് വളരെ കുറഞ്ഞ വാക്സിനേഷന്‍ നിരക്കാണ്.

വാക്സിന്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍, കുത്തിവെപ്പ് എടുക്കാത്തവരോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി മുതല്‍ 14 വയസ്സു കഴിഞ്ഞ എല്ലാവരും വാക്സിന്‍ എടുത്തിരിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.

Related News