Loading ...

Home National

അഞ്ചു നദികളെ ബന്ധിപ്പിക്കുന്ന സരയു കനാല്‍ പദ്ധതി മോദി ഉദ്ഘാടനം ചെ‍യ്തു

ലക്നൗ: അഞ്ചു നദികളെ ബന്ധിപ്പിക്കുന്ന ഉത്തര്‍പ്രദേശിലെ സരയു കനാല്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
14 ലക്ഷം ഹെക്ടര്‍ ഭൂമിയിലേക്ക് ജലസേചന സൗകര്യമൊരുക്കുന്ന പദ്ധതി, കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 29 ലക്ഷം കര്‍ഷകര്‍ക്ക് ഗുണകരമാകും.
9,800 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ബല്‍രാമപുരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. സരയു, റാപ്തി, ബന്‍ഗംഗം, രോഹിണി, ഘഹര എന്നീ നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നേരത്തെ, 1978ല്‍ പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും സാമ്ബത്തിക പ്രതിസന്ധിയും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും നിരീക്ഷണവും ഇല്ലാത്തതിനാല്‍ വൈകുകയായിരുന്നു.പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി 2016ല്‍ പദ്ധതി പ്രധാനമന്ത്രി കൃഷി യോജനയില്‍ ഉള്‍പ്പെടുത്തി. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒമ്ബതു ജില്ലകളിലുള്ളവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

Related News