Loading ...

Home International

ഹാരി പോട്ടറിന്റെ ആദ്യ പതിപ്പ് വിറ്റുപോയത് 4.71 ലക്ഷം യുഎസ് ഡോളറിന്; ലോകറെക്കോര്‍ഡിട്ട് ലേലത്തുക

ലോസ് ആഞ്ചലസ്: മാന്ത്രിക ലോകത്തെ കൂട്ടുകാരെ വായനക്കാരിലേക്ക് എത്തിച്ച്‌ ലോകപ്രശസ്തി നേടിയ പുസ്തകമാണ് ഹാരിപോട്ടര്‍ പതിപ്പുകള്‍.

ഒറ്റപുസ്തകത്തിലൂടെ കോടീശ്വരിയായി മാറിയ എഴുത്തുകാരി ജെ.കെ റൗളിങ് തുടര്‍ന്നങ്ങോട്ട് ലോകത്തിന് സമ്മാനിച്ചത് പകരം വെക്കാനില്ലാത്ത വായനാനുഭവമായിരുന്നു. ഇപ്പോള്‍ ഹാരി പോട്ടറിന്റെ ആദ്യ പുസ്തകമായ ഫിലോസഫേഴ്‌സ് സ്റ്റോണ്‍ ആണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. കാരണം ഇതിന്റെ ആദ്യ പതിപ്പ് 4,71,000 യുഎസ് ഡോളറിന് ഇപ്പോള്‍ വിറ്റുപോയിരിക്കുകയാണ്.

എന്നാല്‍ ആര്‍ക്കാണ് ഈ പുസ്തക പതിപ്പിന്റെ ലേലം ലഭിച്ചതെന്ന് വ്യക്തമല്ല. അമേരിക്കന്‍ സ്വദേശിയാണെന്ന് മാത്രമാണ് നിലവില്‍ പുറത്തുവിട്ട വിവരം. 20-ാം നൂറ്റാണ്ടിലെ ഒരു കാല്‍പനിക സൃഷ്ടിയുടെ വിലയില്‍ ലോക റെക്കോര്‍ഡാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടതെന്ന് ലേലത്തിന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 1197ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് എഡിഷനാണ് ഈ പതിപ്പ്. നിറങ്ങള്‍ ചാലിച്ച കവര്‍ പേജാണ് പുസ്തകത്തിന്. ഹാരിപോട്ടര്‍ ആന്‍ഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോണ്‍ എന്നാണ് ആദ്യ പതിപ്പിന് പേരിട്ടിരുന്നത്. വളരെകാലം പഴക്കമുള്ളതിനാലും വളരെക്കുറച്ച്‌ പേരുടെ കൈകളില്‍ മാത്രമേ ഇന്നിത് നിലനില്‍ക്കുന്നുള്ളൂ എന്നതിനാലും തീര്‍ത്തും അമൂല്യമായി മാറിയ ആദ്യ എഡിഷന്‍ മാന്ത്രികവും അവിശ്വസനീയമാം വിധം ശോഭയുള്ളതുമാണെന്ന് ലേലക്കാര്‍ പറഞ്ഞു.

സാങ്കല്‍പിക മാന്ത്രിക നോവല്‍ പരമ്ബരയാണ് ഹാരി പോട്ടര്‍ പുസ്തങ്ങള്‍. എഴുത്തുകാരി ജെ.കെ റൗളിങ് ആകെ ഏഴ് പുസ്തകമാണ് ഈ പരമ്ബരയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇവയുടെ 500 ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. എണ്‍പതിലധികം ഭാഷകളില്‍ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടു. ഏഴ് പുസ്തകങ്ങള്‍ എട്ട് സിനിമകളായി ഹോളിവുഡില്‍ അവതരിച്ചു. 7.8 ബില്യണ്‍ ഡോളറിലധികം തുക ഗ്ലോബല്‍ ബോക്‌സോഫീസില്‍ ചിത്രങ്ങള്‍ വാരിക്കൂട്ടി.

Related News