Loading ...

Home National

പ്രതിമാസം സ്​ത്രീകള്‍ക്ക്​ 5000 രൂപ ; ഗോവയില്‍ ചുവടുറപ്പിക്കാന്‍ തൃണമൂലും

പനാജി: കോണ്‍ഗ്രസിന് പിന്നാലെ ഗോവയില്‍ കളമുറപ്പിക്കാന്‍ സ്​ത്രീ ശാക്തീകരണ പരിപാടികള്‍ക്ക്​ തുടക്കമിട്ട്​ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് ​.

സംസ്​ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്​ത്രീകള്‍ക്ക്​ 5000 രൂപ നേരിട്ട്​ കൈമാറാന്‍ സഹായിക്കുന്ന ‘ഗൃഹലക്ഷ്​മി പദ്ധതി’ അവതരിപ്പിച്ചു.

പ്രതിമാസം സ്​ത്രീകള്‍ക്ക്​ 5000 രൂപ നേരിട്ട്​ ലഭിക്കുന്ന പദ്ധതിയാണിത്​. ഇതിലൂടെ വര്‍ഷം തോറും 60,000 രൂപ ലഭിക്കും. പദ്ധതിയിലൂടെ സര്‍ക്കാറിന്​ ഏകദേശം 1500 മുതല്‍ 200 കോടി വരെ ചിലവാകുമെന്നും തൃണമൂല്‍ അറിയിച്ചു.

2021 ലെ ബംഗാള്‍ നിയമസഭ തെര​ഞ്ഞെടുപ്പിന്​ മുന്നോടിയായി പശ്ചിമ ബംഗാളിലും സമാനപദ്ധതി തൃണമൂല്‍ കോണ്‍ഗ്രസ്​ അവതരിപ്പിച്ചിരുന്നു. ലഖിര്‍ ബന്ദര്‍ പദ്ധതിയില്‍ എസ്​.സി/എസ്​.ടി കുടുംബങ്ങള്‍ക്ക്​ മാസം തോറും 1000 രൂപ വീതവും മറ്റു വിഭാഗങ്ങളിലെ സ്​ത്രീകള്‍ക്ക്​ 500 രൂപ വീതവും ലഭിക്കും.ഗോവയില്‍ സ്​ത്രീ വോട്ട്​ ബാങ്ക്​ ലക്ഷ്യം വെച്ചാണ്​ തൃണമൂലിന്‍റെയും കോണ്‍ഗ്രസിന്‍റെയും പട നീക്കം. ഇതിനിടെ മമത ബാനര്‍ജി ഗോവയിലെത്തി പ്രചാരണ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.

അതെ സമയം ഗോവയില്‍ കോണ്‍ഗ്രസ്​ അധികാരത്തിലെത്തിയാല്‍ ജോലികളില്‍ സ്​ത്രീകള്‍ക്ക്​ 30 ശതമാനം സംവരണം അനുവദിക്കുമെന്നാണ്​ കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ പ്രിയങ്ക ഗാന്ധിയുടെ പ്രധാന തെരഞ്ഞെടുപ്പ്​ വാഗ്​ദാനം.

Related News