Loading ...

Home International

സിന്‍ജിയാങ്ങില്‍ ചൈന നടത്തുന്നത് ഉയിഗുര്‍ വംശഹത്യ; സ്ഥിരീകരിച്ച്‌ യുകെ ട്രിബ്യൂണല്‍

ലണ്ടന്‍: ഉയിഗുറുകള്‍ക്കെതിരെ ചൈന നടത്തുന്നത് ക്രൂരമായ വംശീയ ഉന്മൂലനമാണെന്ന് സ്വതന്ത്ര ട്രിബ്യൂണല്‍ കണ്ടെത്തല്‍.ആഗോളതലത്തില്‍ ഉയിഗുര്‍ സമൂഹവും നിരവധി മനുഷ്യാവകാശ സംഘടനകളും നിരന്തരം ചൂണ്ടിക്കാട്ടുന്നത് ശരിവയ്‌ക്കുന്നതാണ് ട്രിബ്യൂണലിന്റെ കണ്ടെത്തല്‍.

ലണ്ടനിലെ പ്രസിദ്ധ അഭിഭാഷകനായ ജോഫ്രേ നീസിന്റെ നേതൃത്വത്തിലുള്ള ട്രിബ്രൂണലാണ് ഉയിഗുറുകളുടെ പരാതികള്‍ കേട്ടത്. ചൈന നടത്തുന്നത് മന:പൂര്‍വ്വവും ആസൂത്രിതവും നിരന്തരവുമായ ക്രൂരതയാണ് ചൈന ഉയിഗുറു കള്‍ക്കെതിരെ നടത്തുന്നത്. ദീര്‍ഘകാലം കൊണ്ട് ഉയിഗുര്‍ എന്ന സമൂഹം തന്നെ വേരറ്റുപോകുന്ന നടപടികള്‍ അതിവേഗം നടത്തുകയാണ്. ചൈനുടെ പ്രസിഡന്റ് ഷീ ജിന്‍ പിംഗ് അടക്കം എല്ലാ മുതിര്‍ന്ന ഭരണാധികാരികള്‍ക്കും സിന്‍ജിയാംഗ് പ്രവിശ്യയില്‍ ഉയിഗുര്‍ ഉന്മൂലനത്തില്‍ പങ്കുണ്ടെന്നും നീസ് വ്യക്തമാക്കി.

ഉയിഗുറുകളെ തടങ്കല്‍ പാളയത്തിലിട്ട് അടിമപ്പണിചെയ്യിക്കുന്നതിന് പുറമേ സ്ത്രീകളേയും പുരുഷന്മാരേയും നിര്‍ബന്ധിത വന്ധ്യംകരണം ചെയ്യിച്ചതായി ട്രിബ്യൂണല്‍ കണ്ടെത്തി. നിലവില്‍ ജനിച്ചുവീഴുന്ന കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റി മറ്റ് പ്രവിശ്യകളിലെ പ്രത്യേക ഹോസ്റ്റലുകളില്‍ താമസിപ്പിച്ച്‌ മാണ്ഡാരിന്‍ ഭാഷ നിര്‍ബന്ധിച്ച്‌ പഠിപ്പിക്കുന്നതും ഇസ്ലാംമതം പിന്തുടരാന്‍ അനുവദിക്കാത്തതും മുന്നേ പുറത്തുവന്നിരുന്നു. ക്രൈസ്തവ വിശ്വാസികളേയും വെറുതേവിടാത്ത കമ്യൂണിസ്റ്റ് ചൈന വിശ്വാസികളേയും മിഷണറിമാരേയും തടവിലാക്കുകയും പള്ളികള്‍ പൂട്ടിച്ചതും കഴിഞ്ഞ വര്‍ഷം അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

അക്കാദമിക വിദഗ്ധന്മാര്‍, മനുഷ്യാവകാശ വിദഗ്ധന്മാര്‍, അന്താരാഷ്‌ട്ര നീതിന്യായ രംഗത്തെ പ്രഗല്‍ഭര്‍, നയതന്ത്രപ്രതിനിധികള്‍ എന്നിവര്‍ വിവിധ സമയത്ത് നല്‍കിയ റിപ്പോര്‍ട്ടുകളും ട്രിബ്യൂണല്‍ പരിശോധിച്ച ശേഷമാണ് നിഗമന ത്തിലെത്തിയത്. അടിയന്തിരമായി ബീജിംഗ് ഭരണകൂടത്തിനെതിരെ ബ്രിട്ടീഷ് ഭരണകൂടം വംശഹത്യ ആരോപിക്കണമെന്ന അടിയന്തിര നിര്‍ദ്ദേശവും ട്രിബ്യൂണല്‍ നല്‍കി.


Related News