Loading ...

Home Europe

ദൈവ സ്നേഹത്താല്‍ മനുഷ്യ ഹൃദയങ്ങളെ കീഴടക്കിയ കര്‍മ്മ യോഗിയായിരുന്നു ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്

സൂറിച്ച്‌: തികഞ്ഞ കലാസ്നേഹിയും നല്ല സംഗീതഞ്ജനും അതിലുപരി ശരിയായ കലാകാരനും സര്‍വോപരി ദൈവ സ്നേഹത്താല്‍ മനുഷ്യ ഹൃദയങ്ങളെ കീഴടക്കിയ കര്‍മ്മ യോഗിയുമായിരുന്നു കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് എന്ന് അദ്ദേഹത്തിന്‍റെ നല്ല സ്മരണകളെ അനുസ്മരിച്ചുകൊണ്ട് സ്വിറ്റ്സര്‍ലന്‍ഡിലെ കൂര്‍ രൂപത ചാപ്ലിന്‍ ഫാ.ഡെന്നി കിഴക്കരകാട്ട് പറഞ്ഞു.

തന്‍റെ ജീവിത ചര്യയിലൂടെ ആരാധനയിലൂടെയും നിരവധി വ്യക്തികളെ (യൂറോപ്യരെയടക്കം) ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹത്തിന്‍റെ ക്രൈസ്തവ വിശ്വാസം തന്നെയായിരുന്നു ജീവിതവും.

നീണ്ട ജീവിതം നയിക്കുക എന്നതിനേക്കാള്‍ പ്രധാനം, തങ്ങളുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് അനുഗ്രഹമേകുന്ന ധന്യമായ ഹ്രസ്വ ജീവിതം നയിക്കുന്നതാണെന്ന് അദ്ദേഹം എന്നും ഓര്‍മിപ്പിക്കുമായിരുന്നു, ബത്തേരിക്കാരുടെ പ്രിയപ്പെട്ട തിരുമേനി എല്ലാ അര്‍ഥത്തിലും അമൂല്യ വ്യക്തിത്വത്തിനുടമയും പ്രാര്‍ഥനാ നിര്‍ഭരമായ ജീവിത ശൈലിയുടെ നിറകുടവുമായിരുന്നു. 

ബത്തേരിയുടെയും പിന്നീട് പുത്തൂര്‍ രൂപതയുടെയും മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ ദിവന്നാസിയോസുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തുവാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നായി കരുതുന്നതായി à´«à´¾. ഡെന്നി കിഴക്കരക്കാട്ട് പറഞ്ഞു. 

മെത്രാപ്പോലീത്തയുമായി ഒരിക്കലെങ്കിലും സംസാരിക്കേണ്ടി വന്ന ഏതൊരു വ്യക്തിക്കും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തിലേയും വാക്കിലുമുള്ള ദൈവിക സ്നേഹം അനുഭവിക്കുവാന്‍ സാധിച്ചിരിക്കും. 

ജര്‍മനിയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും രൂപതകളിലെ സന്ദര്‍ശനങ്ങളിലൂടെ ഏറെ സ്നേഹിതരെയും അനുയായികളെയും നേടുവാന്‍ ദിവന്നാസിയോസിന് കഴിഞ്ഞിട്ടുണ്ട്. 

വയനാട് കിഴക്കരക്കാട്ട് കുടുംബാംഗമായ ഫാ. ഡെന്നി കിഴക്കരക്കാട്ട് സ്വിറ്റ്സര്‍ലന്‍ഡിലെ കൂര്‍ രൂപതയിലെ എഗ് സെന്‍റ് ആന്‍റണീസ് ദേവാലയത്തിലെ വികാരിയായി സേവനമനുഷ്ടിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Related News